പുതപ്പാറ സിയാദ് മൻസിലിൽ കെ.പി. അബ്ദുൽ ജലീൽ നിര്യാതനായി

അഴീക്കോട്: പൂതപ്പാറ സിയാദ് മൻസിലിൽ പി.ടി.അബ്ദുറഹ്മാൻ്റെയും പരേതയായ കെ.പി.കുഞ്ഞിപ്പാത്തുവിൻ്റെയും മകൻ കെ.പി.അബ്ദുൽ ജലീൽ (45) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: ഫജ്ന (പത്താംതരം വിദ്യാർഥിനി, സെൻ്റ് തേരേസാസ് കണ്ണൂർ, ഫാസ് (അഞ്ചാം ക്ലാസ് വിദ്യാർഥി, ചിൻമയ ബാലഭവൻ, കണ്ണൂർ).
സഹോദരങ്ങൾ: കെ.പി.മുഹമ്മദലി, കെ.പി.സുബൈദ, കെ.പി. ആയിഷ, കെ.പി. ആ സ്യാബി, കെ.പി. ഉസ്മാൻ കെ.പി. അസ്മാബി, കെ.പി .റിയാസ് (മാധ്യമം, കണ്ണൂർ). ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisements

യുവാവിനെ കാണ്മാനില്ല

അഴിയൂർ: പൂഴിതലയിലെ ചില്ലിപറമ്പിൽ ഹൗസിൽ സി.പി മുനീബ് (36)നെ 12.01.2019 മുതൽ കാണമാനില്ല. യുവാവിനെ കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നംമ്പറിൽ ബന്ധപ്പെട്ടുക.9747334078, 7510964205

അഴീക്കോട് ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു

ഇന്നലെ അഴീക്കോട് വായിപ്പറമ്പിൽ ഒരു സ്ത്രീ ബസ്സിന് കൈ കാണിച്ചിട്ട് നിർത്താതെ Continue reading

കണ്ണൂർ അഴീക്കോട് റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്

കണ്ണൂർ അഴീക്കൽ റൂട്ടിൽ ബസ്സുകൾ നിർത്തിവെച്ചു പ്രതിഷേധം. Continue reading

ഉറ്റവരും ഉടയവരും ഇല്ലാതെ തെരുവിലിനിയാരും അലയില്ല… അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ തെരുവിലെ മക്കൾ പ്രവർത്തകർ കൂടെയുണ്ട്

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം വിപുലീകരിക്കാനും ഏകോപിപ്പിക്കുവാനുമായി സ്ഥിരം കമ്മറ്റി രൂപീകരിച്ചു. ‘AEGCT തെരുവിലെ മക്കൾ’ എന്ന് പേരിട്ടിരിക്കുന്ന കമ്മറ്റി അതിന്റെ ഭാരവാഹികളെ തെരഞ്ഞടുത്തു. Continue reading

ജനശക്തി അഴീക്കോട് ചാരിറ്റബിൾ ട്രസ്റ്റ് പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി

ജനശക്തി അഴിക്കോട് ചാരിറ്റബിൾ ട്രസ്റ് പണി പൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം  CPI (M) കണ്ണൂർ ജില്ലാ സെക്രട്ടറി സ : പി ജയരാജൻ നിർവഹിച്ചു. അഴീക്കോട് വൻകുളത്തു വയലിലെ  ചന്ദ്രോത്തു സുനിൽ കുമാർ -സുജാത ദമ്പതികൾക്കാണ് വീടിന്റെ പണി പൂർത്തീകരിച്ചു നൽകിയത്. 5 വർഷത്തോളമായി പണി മുടങ്ങിക്കിടന്ന വീടു പണി 7 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പൂർത്തീകരിച്ചത്. ചടങ്ങിൽ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ ഷുക്കൂർ മാഷ്, അഴിക്കോട് സൗത്ത് ലോക്കൽ സെക്രട്ടറി മണ്ടൂക് മോഹനൻ എന്നിവർ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

അഴീക്കോട് ആയനിവയൽ മുത്തപ്പൻ കാവിന് സമീപമുള്ള ഫുട്പാത്ത് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒരാഴ്ചയായി. വീടുകളിൽ വെള്ളം കയറിയിട്ടും അധികൃതർക്ക് കുലുക്കമില്ല!

കഴിഞ്ഞ ഒരാഴ്ചയായി അഴീക്കോട് ആയനിവയൽ മുത്തപ്പൻ കാവിന് സമീപമുള്ള ഫുട്പാത്ത് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട്. ഇപ്പോൾ സമീപത്തെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.  ശുദ്ധമായ കുടിവെള്ളം ഇത്ര ഭീമമായ അളവിൽ നഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോഴും ശുദ്ധജലം സംരക്ഷിക്കേണ്ടതിനെ പറ്റി വാ തോരാതെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് വാട്ടർ അതോറിറ്റി. ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്

അഴീക്കോട് പൂതപ്പാറ കടവത്ത് പീടികയിൽ കെ പി കുഞ്ഞാമിന (65) നിര്യാതയായി.

അഴീക്കോട് പൂതപ്പാറ കടവത്ത് പീടികയിൽ പരേതനായ അരക്കാൽ മഹമൂദിന്റെ ഭാര്യ കെ പി കുഞ്ഞാമിന (65) നിര്യാതയായി.

മക്കൾ: അഷറഫ്, റഫീഖ്, നജീബ്, ബഷീർ.
.മരുമക്കൾ: ഖദീജ, നസീമ, ഷർമിന, സാജിദ.
ഖബറടക്കം ചാലാട് പളളിയാമൂല ഖബർസ്ഥാനിൽ വൈകിട്ട് 6 മണിക്ക്

അഴീക്കോട് ഹൈസ്കൂൾ പൂർവ വിദ്യാത്ഥി സംഗമത്തിന്റെ സുപ്രധാന യോഗം ഇന്ന് വൈകുന്നേരം 5 മണിക്ക്അഴീക്കോട് ഹൈസ്കൂൾ പൂർവ വിദ്യാത്ഥി സംഗമം സുപ്രധാന യോഗം ഇന്ന് (നവംമ്പർ -1 ) വൈകുന്നേരം 5 .oo മണിക്ക് സ്കൂൾ ഓപ്പൺ  ഓഡിറ്റോറിയം .. എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും സ്വാഗതം [ജനറൽ കൺവീനർ ]

വാ​ട്സ്ആ​പ്പ് ഗ്രൂപ്പിൽ നു​ഴ​ഞ്ഞു​ക​യ​റി അ​ശ്ലീ​ലം; അഴീക്കോട് യു​വാ​വ് അ​റ​സ്റ്റി​ൽ

വ​ള​പ​ട്ട​ണം: പു​തി​യ​തെ​രു കേ​ന്ദ്രീ​ക​രി​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യ ‘സ​മ’​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി അ​ശ്ലീ​ലം പോ​സ്റ്റ്ചെ​യ്ത വി​രു​ത​നെ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന് വ​ലി​യ​പ​റ​മ്പി​ലെ അ​ശ്വി​നെ (20) യാ​ണ് വ​ള​പ​ട്ട​ണം എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക പു​തി​യ​തെ​രു​വി​ലെ അ​ശ്വി​നി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ഗ്രൂ​പ്പി​ലെ വ​നി​താ മെ​ന്പ​ർ​മാ​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ഫോ​ട്ടോ​ക​ളും പോ​സ്റ്റ്ചെ​യ്യു​ക​യും വ്യാ​ജ ഐ​ഡി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഇ​യാ​ളെ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.