ഇനി ആകാശത്ത് വ്യാഴവും കാണാം

രാത്രി മഴയില്ലാതെ ആകാശം കിട്ടിയാല്‍ ജൂണ്‍ മാസം ഒന്ന് കണ്ണോടിച്ചോളൂ, സൗരയൂഥത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രഹമായ വ്യാഴം (Jupiter) കാണാം. വല്ലാതെ തിളങ്ങുന്നതും എന്നാല്‍ നക്ഷത്രങ്ങളെപ്പോലെ കണ്ണുചിമ്മാത്തതുമായ ഒരു വസ്‍തു കണ്ണില്‍പ്പെട്ടാല്‍ ഉറപ്പിച്ചോളൂ, അത് വ്യാഴമാണ്. വാതകങ്ങള്‍ നിറഞ്ഞ ഭീമാകാരനായ വ്യാഴത്തെ ഈ മാസം മുഴുവന്‍ നമ്മുടെ ആകാശത്ത് കാണാം. പ്രത്യേകിച്ച് വാനനിരീക്ഷണ ഉപകരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ വ്യാഴത്തെ കാണാം. ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ കാഴ്‍ച്ച അല്‍പ്പംകൂടി ഭംഗിയാകും. ശക്തിയേറിയ ബൈനോക്കുലര്‍ പരീക്ഷിച്ചാല്‍ ഒരുപക്ഷേ, വ്യാഴത്തിന്‍റെ വലിപ്പമുള്ള നാല് ഉപഗ്രഹങ്ങളെ കാണാം. ചിലപ്പോള്‍ ഗ്രഹത്തെച്ചുറ്റുന്ന വളയങ്ങളും ദൃശ്യമാകും. വ്യാഴം മാത്രമല്ല, ശനിയും ഈ മാസം നമ്മുടെ ആകാശത്ത് എളുപ്പം കാണാവുന്ന വലിപ്പത്തില്‍ ഉണ്ടാകും. ജൂണ്‍ 14, 19 തീയതികളിലാണ് ഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ ഏറ്റവും എളുപ്പം. തെക്ക് ചക്രവാളത്തിലേക്കാണ് കണ്ണോടിക്കേണ്ടത്, കണ്ണുചിമ്മാതെ നിങ്ങളെ നോക്കി ഗ്രഹങ്ങളുണ്ടാകും

Advertisements

ചാവക്കാട് നിന്നും ഒരു രോഗിയേയും കൊണ്ട് മംഗലാപുരത്തേക്ക് ആംബുലൻസ് വരുന്നുണ്ട്. വഴിയൊരുക്കാൻ സഹായിക്കുക; ഇപ്പോൾ തലശേരി എത്താറായി

ചാവക്കാട് നിന്നും ഒരു രോഗിയേയും കൊണ്ട് മംഗലാപുരത്തേക്ക് ആംബുലൻസ് വരുന്നുണ്ട്. വഴിയൊരുക്കാൻ നിർദ്ദേശം; തലശേരി എത്താറായി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ചാവക്കാട് to മംഗലാപുരം മിഷൻ UPDATES

ചാവക്കാട് നിന്നും ഒരു രോഗിയേയും കൊണ്ട് മംഗലാപുരത്തേക്ക് ആംബുലൻസ് വരുന്നുണ്ട്. വണ്ടി നമ്പർ KL 41 A 2326

വാഹനം ഇപ്പോൾ: Pazhayangadi , KANNUR 4:05 PM
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വളപട്ടണം SI ശ്രീ ശ്രീജിത്ത് കൊടേരി ലോഞ്ച് ചെയ്തു.

കണ്ണൂർ ജില്ലയിലെ പ്രധാന വാർത്താ പോർട്ടലായ Kannurvarthakal.com ന്റെ  Android Application പുറത്തിറക്കി.
കണ്ണൂർ വാർത്തകൾ ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യാൻ പ്ലേ സ്റ്റോറിൽ Kannur varthakal എന്നോ Kannurvarthakal.com എന്നോ സെർച്ച് ചെയ്യുക. (Direct ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)

വാട്ട്സപ്പ് ഗ്രൂപ്പിൽ കണ്ണൂർ പ്രദേശിക വാർത്തകൾ മാത്രമാണ് ലഭിക്കുന്നത്. പുതിയ ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ ദേശീയ, അന്തർദേശീയ തലത്തിലുള്ള എല്ലാ വാർത്തകളും അപ്പപ്പോൾ ചൂടാറാതെ ലഭ്യമാക്കുന്നതാണ്.
വ്യത്യസ്ത കാറ്റഗറികളില്‍ ആയി കണ്ണൂര്‍ വാര്‍ത്തകള്‍, കേരള വാര്‍ത്തകള്‍, ദേശീയ വാര്‍ത്തകള്‍, ലോക വാര്‍ത്തകള്‍, കായിക വാര്‍ത്തകള്‍, വിനോദ വാര്‍ത്തകള്‍ എന്നിവ ലഭിക്കും.

പുതിയ വാർത്തകൾ വരുമ്പോൾ അറിയാൻ നോട്ടിഫിക്കേഷൻ സംവിധാനവുമുണ്ട്. കുറഞ്ഞ ഡാറ്റ ചിലവിൽ ഉപയോഗിക്കാം എന്നത് ഈ ആപ്പിന്റെ പ്രത്യേകതയാണ്.

ഈ ആപ്ലിക്കേഷൻ നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമല്ല. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ റേറ്റിംഗും അഭിപ്രായങ്ങളും പ്ലേ സ്റ്റോറിൽ രേഖപ്പെടുത്തുക

Download Link: https://play.google.com/store/apps/details?id=com.kannur.varthakal

പഴയങ്ങാടി പാലം നന്നാക്കാന്‍ സമയമായില്ലേ?

മാടായി: ചെറുകുന്ന് പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന പഴയങ്ങാടി പാലത്തിന്റെ തൂണും മുകള്‍ഭാഗത്തെ കൈവരിയും അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. എന്നാലിത് ശരിയാക്കാനോ പകരം മറ്റൊരെണ്ണം പണിയാനോ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 1976-ല്‍ ഉദ്ഘാടനം ചെയ്ത ഈ പാലത്തിന്റെ പണിയിലെ അപാകം കാരണം തുടക്കത്തില്‍ താവം ഭാഗത്തുള്ള ഗര്‍ഡര്‍ താണുപോയിരുന്നു. അന്ന് പൂഴിയും ചിരട്ടയും ഉപയോഗിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. പാലത്തിന്റെ തൂണിന്റെ സിമന്റിളകിയ നിലയിലാണ്. നാലുവര്‍ഷം മുന്‍പ് പാലത്തിന്റെ താവം ഭാഗത്തെ മുകള്‍ഭാഗം തകര്‍ന്ന് ഗതാഗതപ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം പാലത്തിന്റെ മുകള്‍ഭാഗത്തെ കൈവരി അജ്ഞാത വാഹനമിടിച്ച് തകര്‍ത്തിരുന്നു. പത്രവാര്‍ത്തയെത്തുടര്‍ന്ന് ആദ്യം മരംകൊണ്ടും പിന്നീട് ഇരുമ്പുപട്ട ഉപയോഗിച്ചും താത്കാലികമായി നന്നാക്കിയെടുക്കുകയായിരുന്നു. ലോകബാങ്കിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പി. വഴി നടപ്പാക്കുന്ന പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെ നിര്‍മാണപ്രവൃത്തി പുരോഗമിക്കുകയാണ്. താവം മേല്‍പ്പാലം പണിയും പൂര്‍ത്തിയായിട്ടില്ല. ഈ റോഡുകള്‍ക്കിടയിലെ രാമപുരം പുഴയ്ക്ക് മറ്റൊരു പാലം പണിയുന്നുണ്ടെങ്കിലും പഴയങ്ങാടിയില്‍ പുതിയ പാലമില്ല. റോഡ് പൂര്‍ത്തിയാകും മുന്‍പേ വലിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. റോഡ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ വാഹനഗതാഗതം വര്‍ധിക്കും. രാമപുരം പാലത്തിനുപകരം മറ്റൊരു പാലം ആദ്യത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പുതിയ പാലം അനുവദിച്ചതും പാലംപണി ത്വരഗതിയില്‍ തുടങ്ങിയതും. എന്നാല്‍ പാലം ഏറ്റവും അത്യാവശ്യമായ പഴയങ്ങാടിയില്‍ മറ്റൊരുപാലം വേണമെന്നത് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. മറ്റിടങ്ങളില്‍ വീതികൂടിയ റോഡും മറ്റ് സൗകര്യവും ഉള്ളപ്പോള്‍ പഴയങ്ങാടി പാലത്തിലെത്തിയാല്‍ രാത്രി വെളിച്ചക്കുറവും പാലത്തിലുണ്ടാകാനിടയുള്ള ഗതാഗതക്കുരുക്കും വലിയ പ്രശ്‌നമായി മാറും. പട്ടുവം-കോട്ടക്കീല്‍ പാലത്തിന്റെ ഉദ്ഘാടനദിവസം മന്ത്രി ജി.സുധാകരന്‍ ഈ പാലം സന്ദര്‍ശിച്ചിരുന്നു. ടി.വി.രാജേഷ് എം.എല്‍.എ. പാലത്തിന്റെ ശോച്യാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ പാലം പണിയാന്‍ സര്‍ക്കാര്‍ 35 കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ, പാലംനിര്‍മാണത്തിന്റെ നടപടികളൊന്നും തുടങ്ങിയില്ല. പാലം നവീകരണത്തിന് പണം നീക്കിവെച്ചിട്ടുണ്ടെങ്കിലും നവീകരണപ്രവൃത്തിയും ഇതുവരെ തുടങ്ങിയിട്ടില്ല. റോഡ് നവീകരണപ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാലം നവീകരണപ്രവൃത്തി നടത്തുകയോ അതല്ലെങ്കില്‍ മറ്റൊരുപാലം പണിയുകയോ ചെയ്തില്ലെങ്കില്‍ ഇവിടത്തെ ഗതാഗതപ്രശ്‌നം കടുത്ത തലവേദനയായിമാറും.

ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍ മൈതാനം കാട്കയറി നശിക്കുന്നു

ചെറുകുന്ന്: അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നത് ചെറുകുന്ന്-കണ്ണപുരം പ്രദേശത്തെ കായികപ്രതിഭകള്‍. കോടികള്‍മുടക്കി നവീകരിച്ച ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനമാണ് അതികൃതരുടെ അനാസ്ഥയില്‍ കാടുകയറി നശിക്കുന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ ഒരുകാലത്ത് ഫുട്ബാള്‍ കളിക്കാരുടെയിടയില്‍ അറിയപ്പെടുന്ന മൈതാനമാണ് ചെറുകുന്ന് ഹൈസ്‌കൂള്‍ മൈതാനം. കേരളത്തിലെതന്നെ ഏറ്റവും പേരുകേട്ട പുല്‍മൈതാനമാണിത്. ഈ മൈതാനത്താണ് സെവന്‍സ് ഫുട്‌ബോള്‍ രംഗത്ത് ശ്രദ്ധേയമായ കെ.കരുണാകരന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്. കണ്ണപുരം ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രമായിരുന്നു ഈ മൈതാനം. കണ്ണപുരം സെലക്ടഡ് ക്ലബ്ബും ഒരുകാലത്ത് ഫുട്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുത്തതും ഇവിടെനിന്നായിരുന്നു. മാടായി ഉപജില്ലാ സ്‌കൂള്‍ കായികമേള നിരവധി തവണ നടന്നതും ഈ മൈതാനത്താണ്. ഐ.എം.വിജയന്‍, മുഹമ്മദ് റാഫി, എം.സുരേഷ്, ജോപോള്‍ അഞ്ചേരി, പാപ്പച്ചന്‍, അന്തരിച്ച വി.പി.സത്യന്‍, കെ.ബിനീഷ് തുടങ്ങി ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ടണിഞ്ഞ ചെറുകുന്നിലെ മൈതാനത്തിന്റെ ഇന്നത്തെ കാഴ്ച ഏറെ പരിതാപകരമാണ്. കാടുപിടിച്ചുകിടക്കുകയും കുട്ടികള്‍ക്ക് കായികമായി ഒരുതരത്തിലും ഉപയോഗിക്കാന്‍ പറ്റാത്തവിധത്തിലും നശിച്ചിരിക്കുകയാണ് ഈ മൈതാനം. മൈതാനത്തിന്റെ നവീകരണത്തിന്റെ ഭാഗമായി ഒരുകോടി 65 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. 2016 ഫിബ്രവരി 29-ന് ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന് പരാതിയുണ്ടായിരുന്നു. സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ മൈതാനത്തിന്റെ പ്രവൃത്തി നടത്തിയില്ല. വിവിധ ഘട്ടങ്ങളില്‍ മൈതാനം മണ്ണിട്ട് ഉയര്‍ത്തിയെങ്കിലും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനം മൈതാനത്തിന്റെ ഗുണനിലവാരംതന്നെ ഇല്ലാതാക്കി. കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ഈ മൈതാനം നന്നാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ സമയങ്ങളിലും പരിശീലനം നല്‍കാന്‍ സാധിക്കുന്ന മൈതാനമായി ചെറുകുന്നിലെ ഈ മൈതാനത്തെ വീണ്ടെടുക്കണം. അതിന് മൈതാനം നവീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. കാടുപിടിച്ചുകിടക്കുന്ന ഈ മൈതാനം വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. ചെറുകുന്ന്-കണ്ണപുരം മേഖലകളിലെ പുതിയ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മൈതാന നവീകരണം അത്യാവശ്യമാണ്

അഴീക്കോട് വൻകുളത്ത് വയൽ – പാലോട്ട്കാവ് റോഡിൽ ഗതാഗതം നിരോധിച്ചു

അഴീക്കോട്‌: വൻകുളത്തുവയലിൽ ഓവുചാൽ നിർമാണവും കലുങ്കു നിർമാണവും നടക്കുന്നതിനാൽ വൻകുളത്തുവയലിൽ നിന്നു തെരു വഴി പാലോട്ടുവയൽ ഭാഗത്തേക്കുള്ള ഗതാഗതം നവംമ്പർ 15 വരെ നിരോധിച്ചു

കണ്ണൂർ സവിത ഫിലിം സിറ്റിയിൽ മോഹൻലാലിന്റെ വില്ലൻ സിനിമ മൊബൈലിൽ പകർത്താൻ ശ്രമം


Reported By അക്ഷയ് കണ്ണൂർ
കണ്ണൂർ സവിത ഫിലിം സിറ്റിയിൽ വില്ലൻ സിനിമ മൊബൈലിൽ പകർത്താൻ ശ്രമം. ഫാൻസും തിയേറ്റർ മാനേജ്‌മെന്റും ചേർന്ന് പോലീസിൽ ഏൽപ്പിച്ചു

നാളെ കണ്ണൂരിൽ ABVP പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു

എബിവിപി കണ്ണൂർ ജില്ലാ കൺവീനർക്ക് നേരെ അക്രമം. ബ്രണ്ണൻ കോളേജിലെ ബിരുദ വിദ്യാർഥി കൂടിയായ പ്രിജു പി.പിക്ക് നേരെയാണ് അക്രമo നടന്നത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇന്റേണൽ എക്സാം കഴിഞ്ഞ് പ്രിൻസിപ്പലിനെ കാണാൻ പോവുകയായിരുന്ന പ്രിജുവിനെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. അക്രമണത്തിൽ പ്രതിഷേധിച്ച്  കണ്ണൂർ ജില്ലയിൽ 25/10/2017 ബുധനാഴ്ച്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു……