ശി​വ​ര​ഞ്ജി​ത്ത് ഉ​ത്ത​ര​ക്ക​ട​ലാ​സ് മു​ക്കി​യ​ത് പ​രീ​ക്ഷാ​ഹാ​ളി​ല്‍​നി​ന്നെ​ന്നു ക​ണ്ടെ​ത്ത​ല്‍

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ സ​ഹ​പാ​ഠി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് എ​ടു​ത്ത​തു പ​രീ​ക്ഷാ​ഹാ​ളി​ല്‍ നി​ന്നെ​ന്നു വ്യ​ക്ത​മാ​യി. കോ​ളേ​ജ് അ​ധി​കൃ​ത​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യ​ത്. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യും എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​ണ​വി​നു പ​രീ​ക്ഷാ​സ​മ​യ​ത്തു ന​ല്‍​കി​യ ഉ​ത്ത​ര​ക്ക​ട​ലാ​സ് ബു​ക്ക്‌ലെറ്റി കു​ത്തു​കേ​സി​ല്‍ പ്ര​തി​യാ​യ ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു കോ​ള​ജ് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു. മ​റ്റു ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ എ​ങ്ങ​നെ ശി​വ​ര​ഞ്ജി​ത്തി​ന്‍റെ കൈ​യി​ലെ​ത്തി എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ശി​വ​ര​ഞ്ജ​ത്തി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത ഫി​സി​ക്ക​ല്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റു​ടെ വ്യാ​ജ സീ​ല്‍ ത​യാ​റാ​ക്കി​യ​തു ഹാ​ജ​ര്‍ ക്ര​മീ​ക​രി​ക്കാ​നെ​ന്നു പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി. ഇ​തേ​ക്കു​റി​ച്ച്‌ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഇ​തേ​വ​രെ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​മി​ല്ല.

Advertisements

ചികിത്സ പിഴവെന്ന് ആരോപണം;ആലുവയില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ നഴ്‌സ് മരിച്ചു

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ യുവതി മരിച്ചു. പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ ‘നിവേദ്യ’ത്തില്‍ അനൂപ് വി. നായരുടെ ഭാര്യ സന്ധ്യ മേനോനാണ് മരിച്ചത്. അതേസമയം സി​ന്ധു​വി​ന്‍റെ മ​ര​ണ​ത്തിനു കാരണം ചി​കി​ത്സാ​പി​ഴ​വാ​ണു എന്ന് ബ​ന്ധു​ക്ക​ള്‍ ആരോപണം ഉന്നയിച്ചു. വി​ദേ​ശ​ത്താ​യി​രു​ന്ന സി​ന്ധു അ​ടു​ത്തി​ടെ​യാ​ണു നാ​ട്ടി​ല്‍ എ​ത്തി​യ​ത്.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ സി​ന്ധു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വി​വ​ര​മാ​ണു ബ​ന്ധു​ക്ക​ള്‍​ക്കു ല​ഭി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ഉ​ട​ന്‍ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.തി​യേ​റ്റ​റി​ലേ​ക്കു കൊ​ണ്ടു​പോ​കും മു​ന്പു ത​നി​ക്കു ന​ല്‍​കി​യ മ​രു​ന്ന് മാ​റി​യോ​യെ​ന്നു സം​ശ​യ​മു​ണ്ടെ​ന്നു ന​ഴ്സ് കൂ​ടി​യാ​യ സി​ന്ധു സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​താ​യി അ​ച്ഛ​ന​ട​ക്കം ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. അതേസമയം യുവതിക്ക് അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇ​ന്‍​ക്വ​സ്റ്റി​നു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതി: പത്ത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ കോളേജിലെ പത്ത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോളേജില്‍ എബിവിപി യുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‍നത്തിന്‍റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി.
എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്‍റെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.ക്യാംപസിലെ എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പാള്‍ നീക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊടിമരം ക്യാംപസിന് പുറത്തെത്തിച്ച്‌ തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി നേരത്തേ പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു.

കൊച്ചിയിലെ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം ; എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റു , പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കൊച്ചിയിലെ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം . സി പി ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്‌എഫ്‌ഐക്കാരും കഞ്ചാവ് മാഫിയയും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാത്ത എസ്‌ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ കമ്മിറ്റി നടത്തി ഐജി ഓഫീസ് മാര്‍ച്ചിനുനേരെയാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്‌.ജില്ലാ അസിസ്റ്റന്‍ഡ് സെക്രട്ടറി കെ എന്‍ സുഗതന്‍, എല്‍ദോ എബ്രഹാം എംഎല്‍എ തുടങ്ങിയവര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു. തലക്കടിയേറ്റ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സി പി ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ് എഫ് ഐ പ്രവര്‍ത്തകരും കഞ്ചാവ് മാഫിയയും ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ കാഴ്ച്ചക്കാരായി നിന്ന ഞാറക്കല്‍ സി ഐ മുരളിയെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സി പി ഐ ജില്ലാ കമ്മറ്റി ഐ ജി ഓഫീസ് മാര്‍ച്ച്‌ നടത്തിയത്. മാര്‍ച്ച്‌ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു.ബുധനാഴ്ച രാത്രി വൈപ്പിനില്‍ എസ്‌എഫ്‌ഐയും എഐഎസ്‌എഫും തമ്മില്‍ വൈപ്പില്‍ ആശുപത്രിയ്ക്കുമുന്നില്‍വെച്ച്‌ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ എഐഎസ്‌എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ പി രാജുവിനെ ഡിവൈഎഫ്‌ഐ തടഞ്ഞു.ഇതേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിട്ടും എസ്‌എഫ്‌ഐയ്ക്കെതിരെ നടപടിയെടുക്കാന്‍ സംഭവസ്ഥലത്തുതന്നെയുണ്ടായിരുന്ന സിഐ മുരളി തയ്യാറായില്ല. സംഘര്‍ഷമുണ്ടായിട്ടും സിഐയും സംഘവും കാഴ്ചക്കാരായി നിന്നതേയുള്ളൂവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സെക്രട്ടറിയേറ്റും പരിസരവും സംഘര്‍ഷഭൂമിയാക്കി പ്രതിഷേധം നടത്തിയ കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 15 കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കണ്ടാലറിയാവുന്ന 100 ല്‍ അധികം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. മാര്‍ച്ച്‌ അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‍യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഫോര്‍ട്ട് അസിസ്റ്റന്‍റ കമ്മീഷണര്‍ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്കും സാരമായ പരിക്കേറ്റിരുന്നു. കല്ലേറിലാണ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍​വാ​ത​ക​വും പ്ര​യോ​ഗി​ച്ച​പ്പോ​ള്‍ കു​പ്പി​യും ക​ന്പു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നെ നേ​രി​ട്ടു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് രാ​വി​ലെ മു​ത​ല്‍ എം​ജി റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തളിപ്പറമ്പ് ബക്കളത്ത് മധ്യവയസ്‌ക്കനെ വയലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌ക്കനെ വയലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബക്കളം നെല്ലിയോട്ടെ വേലിക്കാത്ത് വി.പ്രേമരാജനെയാണ് വീടിന് മുന്നിലെ വയലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുഖത്ത് ചോരപ്പാടുകള്‍ കാണുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കയ്യിലുണ്ടായിരുന്ന ടോര്‍ച്ച്‌ വീണുകിടക്കുന്ന നിലയില്‍ സമീപത്ത് കാണുന്നുണ്ട്.തളിപ്പറമ്പ് എസ്‌ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.വിദേശത്തായിരുന്ന പ്രേമരാജന്‍ ഒരാഴ്ച്ചമുമ്പാണ് നാട്ടിലെത്തിയത്. കല്യാശേരി സ്വദേശിയായ പ്രേമരാജന്‍ അഞ്ചു വര്‍ഷം മുമ്ബാണ് നെല്ലിയോട്ട് താമസമാക്കിയത്. പരേതനായ കുഞ്ഞമ്പുവിന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: ലളിത. മക്കള്‍: ഷംന, മിമിത്ത്(ദുബായ്).മരുമകന്‍: സന്തോഷ്(പാളിയത്ത്‌വളപ്പ്). സഹോദരങ്ങള്‍: നളിനി, ശാന്ത, യശോദ. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഭാര്യ ലളിത തന്നെയാണ് ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖത്തുണ്ടായ രക്തക്കറകള്‍ എങ്ങനെ ഉണ്ടായതാണെന്ന കാര്യത്തില്‍ പോലീസും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കാലവര്‍ഷം ; കണ്ണൂരില്‍ ഇന്ന് റെഡ് അലേര്‍ട്ട് ;: നാളെ ഓറഞ്ച് അലേര്‍ട്ട്

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ഇന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ടും 24 ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. 25, 26 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍, 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍, അടച്ചുറപ്പില്ലാത്ത വീടുകള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണമെന്നും അധികൃതരുടെ നിര്‍ദേശമനുസരിച്ച്‌ മാറിത്താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കനത്തമഴ ; തലശ്ശേരി താലൂക്കിൽ ഒൻപത് വീടുകളും രണ്ട് കിണറുകളും പൂർണമായും തകർന്നു

തലശ്ശേരി : കനത്തമഴയിൽ തലശ്ശേരി താലൂക്കിൽ ഒൻപത് വീടുകൾ ഭാഗികമായും രണ്ട് കിണറുകൾ പൂർണമായും തകർന്നു. എരുവട്ടി കോഴൂരിലെ ലക്ഷ്മണൻ, പുത്തൂർ വില്ലേജിലെ ഉടുമ്പൻചാലിൽ കല്ലു എന്നിവരുടെ വീട്ടുകിണറാണ് തകർന്നത്. പെരിങ്ങളം വില്ലേജിലെ തയ്യുള്ളതിൽ സജീവ്കുമാർ, ജാനു വട്ടപ്പറമ്പത്ത്, പുല്ലൂക്കരയിലെ കാഞ്ഞാൾതാഴത്ത് വീട്ടിൽ ഷെരീഫ, വടക്കെപ്പറമ്പത്ത് മുരളീധരൻ, ചെറുവാഞ്ചേരിയിലെ സന്തോഷ് പാലോളി, സരോജിനി ഇരുപറമ്പത്ത്, ന്യൂമാഹിയിലെ കുന്നത്ത്‌വീട്ടിൽ സുരേന്ദ്രൻ, തലശ്ശേരി നഗരസഭ ഒന്നാംവാർഡിലെ കുഞ്ഞാമിന എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കതിരൂർ കുണ്ടുചിറയിലെ ഫാസിലിന്റെ നിർമാണത്തിലിരിക്കുന്ന വീടും തകർന്നു.

ഇരിട്ടി മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ :ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലത്തിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി മണിക്കടവ് സ്വദേശി ലിതീഷ് (30) കാരിത്തടത്തിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.രാവിലെ 9.30 മണിയോടെ വട്ട്യാം തോട് പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത് കാലവർഷം ശക്തമായതോടെ ചപ്പാത്തിൽ ഒഴുക്ക് കൂടിയിരുന്നു .ഞായറാഴ്ച ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പെട്ടത്.രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും ലിതീഷിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടിയിരുന്നു .

വയനാട്ടിലെ നടുറോഡില്‍ യുവതിക്കും ഭര്‍ത്താവിനും ക്രൂരമര്‍ദനം

നടുറോഡില്‍ തമിഴ്നാട് സ്വദേശികളായ ദമ്ബതികളെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചു. വയനാട് ജില്ലയിലെ അമ്ബലവയലില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ജീവാനന്ദിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ജീവാനന്ദ് ദമ്ബതികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്.ഭര്‍ത്താവിനെ മര്‍ദിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് ‘നിനക്കും വേണോ’യെന്ന് ചോദിച്ച്‌ ജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ദൃ‌ക്സാക്ഷികളിലാരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പൊലീസ് സംഭവം ഒത്തുതീര്‍പ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.