കേ​ര​ള​ത്തി​ല്‍ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല: സ​ഭ​യി​ലും ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. അ​തി​നാ​യു​ള്ള ഒ​രു ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കി ല്ലെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

പൗ​ര​ത്വ നി​യ​മ​ദേ​ഗ​തി നി​യ​മം മ​ത​വി​വേ​ച​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​താ​ണ്. നി​യ​മം പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ലും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു. മ​തേ​ര​ത്വ​ത്തെ ത​ക​ര്‍​ക്കു​ന്ന ഒ​രു നി​യ​മ​ത്തേ​യും അ​നു​കൂ​ലി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ സം​സ്ഥാ​ന​ത്ത് ത​ട​ങ്ക​ല്‍​പാ​ള​യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും സം​സ്ഥാ​ന സ​ര്‍​ക്കാ രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​യി നാം ​അ​ഭി​മാ​നി​ക്കാ​റു​ള്ള ഘ​ട​ക​ങ്ങ​ളാ​ണ് മ​ത​നി​ര​പേ​ക്ഷ​ത​യും അ​തി​ന്‍റെ ഭാ​ഗ​മെ​ന്നോ​ണം നി​ല​കൊ​ള്ളു​ന്ന നാ​നാ​ത്വ​ത്തി​ല്‍ ഏ​ക ത്വ​മെ​ന്ന കാ​ഴ്ച​പ്പാ​ടും. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും വൈ​വി​ധ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന രീ​തി​ക്കും പോ​റ​ല്‍ ഏ​ല്‍​ക്കു​മ്ബോ​ള്‍ അ​ത് രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​നെ ത​ന്നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​കും എ​ന്ന​ത് നാം ​ഓ​ര്‍​ക്ക​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​മൂ​ല്യ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ക്കാ​തെ രൂ​പീ​ക​രി​ക്കു​ന്ന ഏ​തു നി​യ​മ​നി​ര്‍ മ്മാ​ണ​വും വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ രാ​ജ്യ​ത്ത് സൃ​ഷ്ടി​ക്കും.

ഒ​രു രാ​ഷ്ട്രം എ​ങ്ങ​നെ​യാ​ണ് എ​ന്ന​ത് നി​ര്‍​ണ​യി​ക്കു​ന്ന​ത് അ​തി​ന്‍റെ പൗ​ര​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു ഏ​തു ത​രം ജ​ന​വി​ഭാ​ഗ​ങ്ങ​ളെ രാ​ഷ്ട്രം ഉ ​ള്‍​ക്കൊ​ള്ളു​ന്നു എ​ന്ന​ത് അ​തി​ന്‍റെ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ടെ മ​ര്‍​മ്മ​പ്ര​ധാ​ന​മാ​യ ഘ​ട​ക​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പൗ​ര​ത്വം എ​ന്ന​ത് രാ​ഷ്ട്ര​സ്വ​ഭാ​വ​ത്തി​ന്‍റെ​യും അ​തി​ന്‍റെ ഘ​ട​ന​യു​ടേ​യും അ​ടി​ത്ത​റ​യാ​യി തീ​രു​ന്നു. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളേ​യും ഉ​ള്‍​ക്കൊ​ള്ളു​ന്നി​ട​ത്താ​ണ് മ​തേ​ത​ര രാ​ഷ്ട്രം എ​ന്ന നി​ല​യി​ലേ​ക്ക് ഒ​രു രാ​ജ്യം മാ ​റു​ന്ന​ത്. ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​വും ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന് പൗ​ര​ത്വ​ത്തി​ന് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന​യും ന​ല്‍​കു​ന്നി​ട​ത്ത് അ​തി​ന്‍റെ മ​തേ​ത​ര ഭാ​വം ന​ഷ്ട​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പൗ​ര​ത്വ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ള്‍ നാം ​അം​ഗീ​ക​രി​ക്കു​ന്ന പ്ര​മേ​യം ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ല്‍ സ്ഥാ​നം നേ​ടു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി 2019 റ​ദ്ദ് ചെ​യ്ത് രാ​ജ്യ​ത്തെ ജ​ന​ത​യെ ഒ​ന്നാ​യി കാ​ണു​ന്ന ഭ​ര​ണ​ഘ​ട​നാ കാ​ഴ്ച​പ്പാ​ട് മു​റു​കെ പി​ടി​ക്കു​വാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: