ആ​ല​ക്കോ​ട് ആ​ശാ​ന്‍​ക​വ​ല സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​സ്രാ​യേ​ലി​ല്‍ മ​രി​ച്ചു

ആലക്കോട്: ആശാന്‍കവല സ്വദേശിയായ യുവാവ് ഇസ്രായേലില്‍ മരിച്ചു. കാരാംകുന്നേല്‍ തങ്കച്ചന്‍-സൂസമ്മ ദന്പതികളുടെ മകന്‍ നിവില്‍ (27) ആണ് മരിച്ചത്. ജോലിസ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ച വാതകം ശ്വസിച്ചാണു മരണമെന്നാണ് സൂചന. കൂടെ ജോലിചെയ്തിരുന്ന മറ്റൊരാളും വിഷവാതകം ശ്വസിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരുവര്‍ഷം മുന്പാണ് നിവില്‍ ജോലിക്കായി ഇസ്രായേലില്‍ പോയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: മിതുല്‍, നീതു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: