അഴീക്കോട് ഹൈസ്‌കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

അഴീക്കോട് ഹൈ സ്‌കൂളിൽ 2003 – 2004 SSLC ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. ഷബാബിന്റെ അധ്യക്ഷതയിൽ ശൗര്യ ചക്ര മനേഷ് പിവി പരിപാടി ഉദ്‌ഘാടനം ചെയ്തു. അധ്യാപകരായ ഷുക്കൂർ, കുഞ്ഞംസു, മുസ്തഫ, രാജീവൻ, മധുസൂദനൻ, മഹിജ, സുഷമ, സുഗുണ എന്നിവരെ ആദരിച്ചു. ഫസൽ, ശ്രീകാന്ത്, പ്രജിഷ, പ്രിയേഷ്, ഉണ്ണി എന്നിവർ സംസാരിച്ചു. നിമിഷ സ്വാഗതവും റാഹിദ്‌ അഴീക്കോട് നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: