ഐഎസ് ബന്ധം: കണ്ണൂരിൽ നാല് പേർ കസ്റ്റഡിയിൽ

ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ലു​പേ​രെ​കൂ‌​ടി കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. ച​ക്ക​ര​ക്ക​ല്ലി​ൽ നി​ന്ന് ര​ണ്ടു​പേ​രെ​യും വ​ള​പ​ട്ട​ണ​ത്ത് നി​ന്ന് ര​ണ്ടു​ പേ​രെ​യു​മാ​ണ് അ​ന്വേ​ഷ​ണ​ സം​ഘം പിടികൂടിയത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രു​മാ​യി ഇ​വ​ർ​ക്കു ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് പാ​സ്പോ​ർ​ട്ട്, വീ​സ, യാ​ത്രാരേ​ഖ​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച് കൊ​ടു​ത്ത​തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. യാ​ത്രാ രേ​ഖ​ക​ളും പാ​സ്പോ​ർ​ട്ടും ത​യാ​റാ​ക്കി ന​ൽ​കി​യ ക​ണ്ണൂ​രി​ലെ ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ ത​ല​ശേ​രി കു​ഴി​പ്പ​ങ്ങാ​ട് തൗ​ഫീ​ഖി​ലെ യു.​കെ. ഹം​സ (57), ത​ല​ശേ​രി കോ​ർ​ട്ട് കോം​പ്ല​ക്സ് സൈ​നാ​സി​ലെ മ​നാ​ഫ് റ​ഹ്‌​മാ​ൻ (42), മു​ണ്ടേ​രി കൈ​പ്പ​ക്ക​യ്യി​ൽ ബൈ​ത്തു​ൽ ഫ​ർ​സാ​ന​യി​ലെ മി​ഥ്‌​ലാ​ജ് (26), ചെ​ക്കി​ക്കു​ളം പ​ള്ളി​യ​ത്ത് പ​ണ്ടാ​ര​വ​ള​പ്പി​ൽ കെ.​വി.​അ​ബ്ദു​ൾ റ​സാ​ഖ് (34), മു​ണ്ടേ​രി പ​ട​ന്നോ​ട്ട്മെ​ട്ട​യി​ലെ എം.​വി. റാ​ഷി​ദ് (24) എ​ന്നി​വ​രെ വി​ട്ടു​കി​ട്ടാ​നു​ള്ള അ​പേ​ക്ഷ ഇ​ന്ന് ത​ല​ശേ​രി കോ​ട​തി പ​രി​ഗ​ണി​ക്കും. 15 ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.