ദുരിതാശ്വാസ നിധിയിലേക്ക് ഇരിവേരി ജുമാമസ്ജിദ് കമ്മിറ്റിയുടെ സഹായം കൈമാറി

ഇരിവേരി: പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിവേരി ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച 1,51,011/- രൂപയുടെ ഡി ഡി കണ്ണൂർ താലുക്ക് തഹസിൽദാറെ ഏൽപ്പിച്ചു. ജുമുഅ നിസ്കാരശേഷം ഇരിവേരി ജുമാമസ്ജിദ് അങ്കണത്ത് വെച്ച് നടന്ന ചടങ്ങിൽ മഹല്ല്‌ പ്രസിഡന്റ് സലീം കെ വി യിൽ നിന്നും ഡി ഡി സ്വീകരിച്ചു.

ഉസ്താദ് യൂസുഫ് അൽ ഹസനിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ സലീം കെ വി അധ്യക്ഷത വഹിച്ചു. മഹല്ല്‌ വൈസ് പ്രസിഡന്റ് ഹാരിസ് പി എം കെ, മുത്തലിബ് പി, സമീർ കെ വി തുടങ്ങിയവരും മഹല്ല്‌ നിവാസികളും സംബന്ധിച്ചു. സമീർ വെള്ളച്ചാൽ ചടങ്ങിന് സ്വാഗതം പറഞ്ഞു.

Advertisements

One comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.