ചിറ്റാരിക്കലില്‍ വെള്ളടുക്കത്ത് അമ്മയെയും കുഞ്ഞിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയതായുള്ള പരാതിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പൊലീസ്

ചിറ്റാരിക്കലില്‍ വെള്ളടുക്കത്ത് അമ്മയെയും കുഞ്ഞിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയതായുള്ള പരാതിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പൊലീസ് വ്യക്തമാക്കി. മനുവിന്‍റെ ഭാര്യ മീനു മകന്‍ സായി കൃഷ്ണ എന്നിവരെ കാറിലെത്തിയ സംഘം രാവിലെ പത്തരയോടെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. മനുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

തട്ടിക്കൊണ്ട് പോയതാണെന്ന് യുവതി പറഞ്ഞത് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനായാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെയും കാമുകനെയും കോഴിക്കോട് റയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാസര്‍കോട് എസ്.പി. ഡോ.എ.ശ്രീനിവാസ് മാധ്യമങ്ങളോട് രാവിലെ തന്നെ പറ‍ഞ്ഞിരുന്നു. അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍  പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.