Advertisements

മാരക മയക്കു മരുന്നുമായി രണ്ട് യുവാക്കൾ ശ്രീകണുാപുരത്ത് പിടിയിൽ

മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ ശ്രീകണുാപുരത്ത് പിടിയിൽ എക്സൈസ് ഇൻസ്പെക്ടർ പി പി.ജനാർദ്ദനന്റെ

നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ KL 14 k 2955 മാരുതി റിറ്റ്സ് കാറിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് ജില്ലയിലെ ഫാറൂക്കിലെ കഫാട്ട് കുന്നത്ത് വീട്ടിൽ വാസിക്ക് (24) കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര പുതിയ പറമ്പത്ത് വീട്ടിൽ ദിൽഷാദ് (24) എന്നിവരെ 3grm എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തു ചെറിയ ചെറിയ ഗുളിക രൂപത്തിലായിരുന്നു ഇത് ഒരു ഗ്രാം കൈവശം വെച്ചാൽ പത്ത് വർഷത്തിന്മേൽശിക്ഷ ലഭിക്കുന്നതാണ് ഇത് മാർക്കറ്റിൽ കിലോവിന് കോടിക്കണക്കിന് രൂപ വിലവരും വിദേശ രാജ്യങ്ങളിൽ ഡി.ജെ പാർട്ടിക്ക് ഉപയോഗിക്കുന്ന ഈ ലഹരിമരുന്ന് കർണ്ണാടകയിൽ നിന്നം പാർട്ടി കഴിഞ്ഞ് വഴി തെറ്റി ശ്രീകണ്ഠപുരത്ത് എത്തിചേരുകയായിരുന്നു. ജില്ലയിൽ ഇത്രയും അളവിൽ എം.ഡി.എം.എ പിടിക്കുന്നത് ആദ്യത്തേതാണ് കസ്റ്റഡിയിൽ എടുത്ത കാറും പ്രതികളേയും വടകര കോടതിയിൽ ഹാജരാക്കി പതിന്നാല്‌ ദിവസത്തേക്ക് റിമാന്റ് ചെയ്തു, പ്രിവന്റീവ് ഓഫീസർമാരായ പി.ടി.യേശുദാസ് പി.ആർ സജീവ് സിവിൽ പരിശോധനയിൽ എക്സൈസ് ഓഫീസർമാരായ എം.വി. അഷറഫ് പി.വി.പ്രകാശൻ അബ്ദുൾ ലത്തീഫ് എം.രമേശൻ ഡ്രൈവർ കേശവൻ എന്നിവർ പങ്കെടുത്തു

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: