തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം:- ജില്ലയിൽ മുന്നണികൾ സീറ്റുകൾ നിലനിർത്തി

കണ്ണൂർ:- കണ്ണൂർ ജില്ലയിൽ നാലിടത്ത‌് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വന്നപ്പോൾ എൽഡിഎഫും യുഡിഎഫും അവരവരുടെ സീറ്റുകൾ നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്.

കണ്ണൂർ ബ്ലോക്കിലെ വൻകുളത്തുവയൽ ഡിവിഷൻ, ന്യൂമാഹി പഞ്ചായത്തിലെ ചവോകുന്ന‌്, പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന‌്, നടുവിൽ പഞ്ചായത്തിലെ അറക്കൽ താഴെ എന്നിവിടങ്ങളിലാണ‌് ഉപതെരഞ്ഞെടുപ്പ‌് നടന്നത‌്.

കണ്ണൂർ ബ്ലോക്ക‌് പഞ്ചായത്ത‌് വൻകുളത്തുവയൽ ഡിവിഷനിൽ എൽഡിഎഫ‌് സ്ഥാനാർഥി കെ പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് വിജയിച്ചു. എൽഡിഎഫ‌് 3150 വോട്ടും യുഡിഎഫിന‌് 1433 വോട്ടും ലഭിച്ചു. എൽഡിഎഫിലെ എ ബിന്ദുവിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നായിരുന്നു അവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

നടുവിൽ പഞ്ചായത്ത് അറക്കൽത്താഴെ വാർഡ‌് യുഡിഎഫ‌് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി കെ മുഹമ്മദ് കുഞ്ഞി 594വോട്ടിന്റെ ഭൂരിപക്ഷത്തിന‌് വിജയിച്ചു. യുഡിഎഫ‌് 875, എൽഡിഎഫ‌് 281. പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് പ്രതിനിധിയുമായ കെ അബ്ദുള്ളയുടെ മരണത്തെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവന്നത‌്.

ന്യൂമാഹി പഞ്ചായത്ത് ചവോക്കുന്ന് പന്ത്രണ്ടാംവാർഡ് യുഡിഎഫ‌് നിലനിർത്തി. യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാർഥി സി കെ മഹറൂഫ‌് 50 വോട്ടിനാണ‌് വിജയിച്ചത‌്.

മുസ്ലിംലീഗിലെ സമീറിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പന്ന്യന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സുലാഫ ശംസുദ്ധീൻ 229 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് വിജയിച്ചു.

പഞ്ചായത്തംഗം പി സമീറ സർക്കാർ ജീവനക്കാരിയായതിനെ തുടർന്നാണ‌് തെരഞ്ഞെടുപ്പ‌്. എൽഡിഎഫ‌് 474, യുഡിഎഫ‌് 206 വോട്ട‌് നേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: