എട്ടിക്കുളം തഖ് വാ പള്ളിയില്‍ ജുമാ നിസ്‌ക്കാരത്തിന് താല്‍ക്കാലിക സ്‌റ്റേ

പയ്യന്നൂര്‍:എട്ടിക്കുളം തഖ് വാ പള്ളിയിലെ ജുമാ നിസ്‌ക്കാരത്തിന് താല്‍ക്കാലിക സ്‌റ്റേ.അയല്‍വാസിയായ മീത്തല്‍ തായല്‍ അബ്ദുറഹ്മാന്റെ ഭാര്യ ബീപാത്തുവിന്റെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കിയത്.ജുമാ നിസ്‌ക്കാരവുമായി ബന്ധപ്പെ്ട്ട് പള്ളിയില്‍നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നതും കിണറ്റിലെ കുടിവെള്ളം മലിനമാകാന്‍ ഇടവരുന്നുമെന്നും ഇക്കാരണത്താല്‍ ജീവിതം ദുസ്സഹമാകുന്നുവെന്നുമുള്ള പരാതിയിലാണ് കോടതി ഉത്തരവ്.

ജില്ലാ കളക്ടര്‍,ആര്‍ഡിഒ,രാമന്തളി പഞ്ചായത്ത് സെക്രട്ടറി,മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍, തഖ് വാ മസ്ജിദ് സെക്രട്ടറി തുടങ്ങി ബന്ധപ്പെട്ട ഏഴ്‌പേര്‍ക്കാണ് ഹൈക്കോടതി നോട്ടീസയച്ചത്.ഈ മാസം 26നാണ് ഒരുമാസത്തേക്ക് താല്‍ക്കാലികമായി ജുമാ നിസ്‌ക്കാരം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.ഇന്ന് വെള്ളിയാഴ്ച ജുമാ നിസ്‌ക്കാരം നടക്കാനിരിക്കേയാണ് കോടതി ഇടപെടല്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: