ദുബായിൽ മരിച്ച അഴിക്കോട് സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

കണ്ണൂർ∙ അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേൻ റോഡ് ചിത്തിര നിവാസിൽ പരേതനായ ഹരിദാസിന്റെ മകൻ ലിജു മാണിക്കോത്ത് (42) ദുബായിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ച രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്നു സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

ലിജുവിന്റേതെന്നു സംശയിക്കുന്ന കുറിപ്പും മുറിയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും . ദുബായിൽ ഇന്റീരിയർ ഡിസൈനിങ് സ്ഥാപനം നടത്തിവരികയാണ്. മാതാവ്: പരേതയായ മാണിക്കോത്ത് ലീല. ഭാര്യ: അശ്വതി, മകൻ: യയോഗ്. സഹോദരി: ലീന

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.