വടകര ചോറോട് യുവതി ട്രെയിന്‍ തട്ടി മരിച്ചു

വടകര: റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ചോറോട് ചേന്ദമംഗലം

കുന്നോത്ത്കുനിയില്‍ ബാബുവിന്റെ മകള്‍ അനുശ്രീയാണ് (21) മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ ചോറോട് റാണിമില്‍സ്-ചേന്ദമംഗലം വളവിനു സമീപത്തെ ട്രാക്കിലാണ് അപകടം. വടകര മെഡി കെയര്‍ ലാബ് ജീവനക്കാരിയായ അനുശ്രീ സ്ഥാപനത്തിലേക്ക് പോകുന്നതിനു ബസ് സ്‌റ്റോപ്പിലേക്കുള്ള വഴിയില്‍ റെയില്‍പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ശരീരം ഛിന്നിച്ചിതറി. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.