ഹോട്ടലിലെ വെന്റിലേറ്ററിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം; അന്വേഷണമാരംഭിച്ച് തലശ്ശേരി പോലീസ്

തലശ്ശേരി: ഇന്ന് രാവിലെ കുയ്യാലിയില്‍ ‍ കട തുറക്കാനെത്തിയ ജോലിക്കാരാണ് മോഷണ വിവരംഅറിയുന്നത് ഉടനെ പാര്‍ട്ണറെ അറിയിച്ചു . തുടര്‍ന്ന് തലശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കുയ്യാലി പ്രതീക്ഷ ബസ് സ്റ്റോപ്പിന് സമീപം തോട്ടത്തി റസ്റ്റോറന്റിലാണ് മോഷണം നടന്നത്. മേശ വലിപ്പില്‍ സൂക്ഷിച്ച 8000 രൂപയും മൊബൈല്‍ ഫോണും മോഷണം പോയതായി ഹോട്ടലിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് മോഷണം നടത്തിയത് ഹോട്ടലിന്റെ പാര്‍ട്ട്ണര്‍ സുരേഷ്‌കുമാര്‍ തലശ്ശേരി പോീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഹോട്ടലിന്റെ പുറത്തെ അലൂമിനിയം വെന്റിലേറ്റര്‍ തകര്‍ത്ത മോഷ്ടാവ്  ഗ്ലാസും തകര്‍ത്താണ് അകത്ത് കയറിയത്. കടയ്ക്കകത്ത് തന്നെ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ചാണ് മേശ വലിപ്പില്‍ സൂക്ഷിച്ച പണം അപഹരിച്ചത്.. കേസ് എടുത്ത് അന്വേഷിച്ച് വരികയാണ്. കുയ്യാലി പ്രദേശത്ത് മോഷണ സംഭവങ്ങള്‍ കൂടുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: