Advertisements

നിരവധി പേരുടെ പണം തട്ടിയ നാഷിദ് ഷെയ്ഖിനെ മയ്യിൽ എസ്.ഐ ബാബുമോനും സംഘവും കസ്റ്റഡിയിലെടുത്തു

നിരവധി പേരുടെ കയ്യിൽ നിന്ന് പണം തട്ടിയ നാഷിദ് ഷെയ്ഖ് എന്നയാളെ മയ്യിൽ എസ് ഐ ബാബുമോനും സംഘവും

കസ്റ്റഡിയിലെടുത്തു.
ചക്കരക്കൽ കമാൽ പീടികകക്ക് സമീപം വാടകവീട്ടിൽ നിന്നാണ് ഈയാളെ പിടികൂടിയത് .കൊളച്ചേരി കീലത്ത് കടവ് സ്വദേശി അഷ്‌റഫിന്റെ കയ്യിൽ നിന്ന് പലപ്പോഴായി ഏകദേശം 445000 രൂപ തട്ടിയ കേസിൽ ഈയാൾക്കെതിരെ മയ്യിൽ പോലീസ് സ്റ്റേഷനിൽ കേസ് നിലനിക്കുന്നുണ്ട് .സമാനമായ നിരവധി കേസുകൾ പലസ്‌റ്റേഷനിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഇയാൾ ഒരു സ്ഥലത്തു സ്ഥിരമായി താമസിക്കാറില്ല. വിസ തട്ടിപ്പ്, വാഹനതട്ടിപ്പ്, സ്ഥല തട്ടിപ്പ് എന്നിങ്ങനെ നിരവധി കേസുകളാണ് ഈയാളുടെ പേരിൽ. ipc 420 പ്രകാരം കേസെടുത്ത്‌ കോടതിയിൽ ഹാജരാക്കി. സിപിഒമാരായ ഷിജു പി, സി.പി രതീഷ് എന്നിവരാണ് എസ്.ഐ യുടെ സംഘത്തിലുണ്ടായിരുന്നത്

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: