തളിപ്പറമ്പ: യൂണിഫോം തയ്ക്കാൻ എത്തിയ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം: തയ്യൽക്കാരൻ അറസ്റ്റിൽ
തളിപ്പറമ്പ: സ്കൂൾ യൂനിഫോം തയ്ക്കാൻ അളവെടുക്കാനെത്തിയ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ
അറസ്റ്റ് ചെയ്തു. തളിപ്പറമ്പ ന്യൂ ബസാറിൽ തയ്യൽകട നടത്തുന്ന ചെറുപാറ തിമിരി സ്വദേശി വി.വി.അബ്ദുൽ ലത്തീഫ്(44) നെയാണ് തളിപ്പറമ്പ പോലീസ് പോസ്കോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. മാതാവിന്റെ കൂടെതയ്യൽകടയിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. അളവ് എടുക്കുന്നതിനിടയിൽ പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നു പെൺകുട്ടി അളവെടുക്കുന്ന ടേപ്പ് തട്ടി തെറിപ്പിക്കുകയും കുതറി മാറുകയും ചെയ്തു. ശ്രദ്ധയിൽപ്പെട്ട മാതാവ് അബ്ദുൽലത്തീഫിനെ തല്ലുകയായിരുന്നു. സംഭവമറിഞ്ഞ് ആൾക്കാർ സ്ഥലത്ത് തടിച്ചുകൂടി. വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.