Advertisements

ഓറഞ്ച് അലർട്ടിന് മൂന്ന് സെന്റീമീറ്റർ മാത്രം; ചരിത്രത്തിലേക്ക് തുറക്കാനൊരുങ്ങി ഇടുക്കി ഡാം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.7 അടിയായി. മൂന്ന് സെന്റിമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. ഓറഞ്ച് അലെർട് പ്രഖ്യാപിച്ചാൽ

പെരിയാറിന്റെ തീരത്ത് നിന്ന് ഒഴിഞ്ഞുപോകേണ്ട വീടുകളിൽ മുന്നറിയിപ്പ് നോട്ടീസ് വിതരണം ആരംഭിച്ചു. പഞ്ചായത്ത്‌കളുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞു വീടുകൾ തോറും കയറി മുന്നറിയിപ്പ് നൽകുന്നുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുള്ളതിനാൽ ആശങ്ക വേണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

ചരിത്രത്തിലേക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ ആശങ്കയിലാണ് ആയിരക്കണക്കിന് വരുന്ന പെരിയാർ തീരവാസികൾ. ചെറുതോണി, തടിയമ്പാട്, കരിമ്പൻ മേഖലയിൽ ഏകർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകും. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് കയ്യേറ്റങ്ങളും പെരുകിയതോടെ വെള്ളപ്പൊക്ക ഭീഷണി വർധിപ്പിക്കുന്നു.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ വെള്ളം ആദ്യം എത്തുന്നത് ഇടുക്കിയിലെ കാർഷിക ഗ്രാമങ്ങളിലാണ് . കരിമ്പനിലും തടിയമ്പാടും പെരിയാർ നിറഞ്ഞൊഴുകുകയാണ്. ഷട്ടറുകൾ തുറക്കുന്നതോടെ പെരിയാർ കരകവിയും. വിളകൾ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: