കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകം നൽകുക, ഓൺലൈൻ ക്ലാസ്സുകളിലെ പോരായ്മകൾ പരിഹരിക്കുക, ദേവികയുടെ കുടുംബത്തോട് സർക്കാർ നീതി പുലർത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മട്ടന്നൂർ എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ മാർച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പളളിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അദ്ധ്യക്ഷത വഹിച്ചു. ജിബിൻ കൊതേരി, ബിലാൽ ഇരിക്കൂർ, അശ്വിൻ മട്ടന്നൂർ, ആകാശ് ചോലത്തോട്, സൂരജ് ഭാസക്കർ, റയീസ് ഉളിയിൽ, കെ.അദ്വൈത്, വി.പി. റിഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: