കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കൂത്തുപറമ്പ്, കോട്ടയംപൊയിൽ, കതിരൂർ, പയ്യന്നൂർ, ചൊക്ലി, പാനൂർ, ചമ്പാട്, ഉളിയിൽ സ്വദേശികൾക്ക്

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കോട്ടയം പൊയില്‍, മൂര്യാട് സ്വദേശികളായ ഈരണ്ടു പേര്‍ക്കും, ചമ്പാട്, പയ്യന്നൂര്‍, കതിരൂര്‍, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയില്‍, പാനൂര്‍ സ്വദേശികള്‍ക്കുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരാള്‍ ബഹ്‌റൈനില്‍ നിന്നും ബാക്കിയുള്ളവര്‍ ദുബൈയില്‍ നിന്നുമാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 46 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു.
മാര്‍ച്ച് 16നാണ് ടൊക്ലി സ്വദേശി (33) കരിപ്പൂരിലെത്തിയത്. മാര്‍ച്ച് 17ന് പാനൂര്‍ സ്വദേശിനി (58), ഉളിയില്‍ സ്വദേശി (24) എന്നിവര്‍ കരിപ്പൂരിലെത്തി. 34 കാരനായ പയ്യന്നൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയത് മാര്‍ച്ച് 18നാണ്. കോട്ടയം പൊയില്‍ സ്വദേശി (30) മാര്‍ച്ച് 19നാണ് തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. മാര്‍ച്ച് 22ന് ചമ്പാട് സ്വദേശി (38), കതിരൂര്‍ സ്വദേശി (45), പൊന്ന്യം വെസ്റ്റ് സ്വദേശി (50) എന്നിവര്‍ കരിപ്പൂരിലും കോട്ടയംപൊയില്‍ സ്വദേശി (22) തിരുവനന്തപുരത്തും 25ഉം 30ഉം വയസ്സ് പ്രായമുള്ള മൂര്യാട് സ്വദേശികള്‍ ബെംഗളൂരുവിലും വിമാനമിറങ്ങി.  ഇവരില്‍ പയ്യന്നൂര്‍, ഉളിയില്‍ സ്വദേശികള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇവരില്‍ നാലു പേര്‍ നിലവില്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: