മാലിന്യസംസ്ക്കരണം നടത്താത്ത ഫ്ലാറ്റുകൾക്കും വീടുകൾക്കും ലൈസൻസ് നൽകരുതെന്ന് അഡ്വ എ.എൻ ഷംസീർ എം.എൽ.എ

വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യസംസ്ക്കരണ സംവിധാനങ്ങൾ ഉറപ്പു വരുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യമാണെന്ന്

അഡ്വ. എ.എൻ ഷംസീർ എം.എൽ.എ. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സ്വച്ഛതാ ഹി സേവ ബ്ലോക്ക്തല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്ലാറ്റുകൾക്കും വീടുകൾക്കും അനുമതി നൽകുമ്പോൾ മാലിന്യം എവിടെ എങ്ങിനെ സംസ്കരിക്കുമെന്ന് പറയിപ്പിക്കാൻ കഴിയണം. ഇതിന് കഴിയാത്തതുകൊണ്ടാണ് പലയിടത്തും മാലിന്യ കൂമ്പാരങ്ങൾ കാണുന്നതെന്നും എം എൽ എ പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എൻ. അനൂപ് അധ്യക്ഷനായി. ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തിൽ ജില്ലാ ശുചിത്വ മിഷൻ മുൻ കോഡിനേറ്റർ ഇ.മോഹനൻ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ കെ.ഷിമി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുഗീഷ്, ജില്ലാ പഞ്ചായത്തംഗം ടി.ആർ സുശീല, പഞ്ചായത്ത് പ്രസിഡണ്ട്മാരായ വി.കെ രാഗേഷ്, എം. ഷീബ, ടി.വിമല, എ.ശൈലജ എന്നിവർ സംസാരിച്ചു. ഹൗസിംഗ് ഓഫീസർ സീമ സ്വാഗതവും വി.ഇ.ഒ ടി.പി പ്രജിത്ത് നന്ദിയും പറഞ്ഞു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം സപ്തംബർ 15 മുതൽ ഒക്ടോബർ 2 വരെ ശുചിത്വം തന്നെ സേവനം എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ബ്ലോക്ക് തല സെമിനാർ നടത്തിയത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.