ദുബൈ കണ്ണൂർ ജില്ല കെഎംസിസി (2018-2021) കമ്മിറ്റി നിലവിൽ വന്നു. കെ ടി ഹാഷിം പ്രസിഡന്റ്, സൈനുദ്ദീൻ ചേലേരി ജനറൽ സെക്രട്ടറി

ദുബൈ: കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ആയി കെ ടി ഹാഷിമും ജനറൽ സെക്രട്ടറിയായി സൈനുദ്ദീൻ ചേലേരിയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെ വി ഇസ്മായിൽ ആണ് ട്രഷറർ.

ബറാഹ കെഎംസിസി ആസ്ഥാനത്തു നടന്ന കൗൺസിൽ യോഗം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, എ സി ഇസ്മായിൽ, പൊയിൽ അബ്ദുല്ല, കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി നാസർ മാസ്റ്റർ, വൈസ് പ്രസിഡന്റ് പി പി അബ്ദുൽ സലാം പ്രസംഗിച്ചു.

ഇസ്മായിൽ ഏറാമല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവാഹികളായി സി എച് മൊയ്‌തു (സീനിയർ വൈസ് പ്രസിഡന്റ്) എൻ വി ഉമ്മർ കുട്ടി, ടി പി അബ്ബാസ്, ഇബ്രാഹിം ഇരിട്ടി, നസീർ പാനൂർ,മർസൂഖ് ഇരിക്കൂർ, സുലൈമാൻ ഹാജി(വൈസ് പ്രസിഡണ്ട്) ശരീഫ് പയ്യന്നൂർ(ഓർഗനൈസിങ് സെക്രട്ടറി) റഖ്ദാദ് മുഴിക്കര, ഫൈസൽ മാഹി,നൂറുദ്ധീൻ മണ്ടൂർ, മുനീർ ഐക്കോനച്ചി, റഫീഖ് പി കെ,സമീർ വേങ്ങാട്, റഹീം പാനൂർ,മുഹമ്മദ് കുഞ്ഞി പന്നിയൂർ (ജോയിന്റ് സെക്രട്ടറി) ഒന്തത്ത് ഉസ്മാൻ (റിലീഫ് കമ്മിറ്റി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: