കാറ്റാടി യന്ത്രത്തിലും തട്ടിപ്പ്; സരിതയുടെ ജാമ്യ ഹർജി കോടതി തള്ളി.

സരിത എസ്.നായരുടെ ജാമ്യ ഹർജി കോടതി നിരസിച്ചു. തിരുവനന്തപുരം അഡിഷണൽ സെഷൻസ്

കോടതിയുടേതാണ് ഉത്തരവ്. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി സരിതയ്ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ
കേസിലാണ് ജാമ്യത്തിനു സരിത കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണ അവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു. ഇതിലേക്കായി 4,50,000 രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അശോക് കുമാർ നിക്ഷേപിക്കുകയും ചെയ്തു.
കാറ്റാടി യന്ത്രങ്ങൾ എത്താതായപ്പോൾ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന മനസിലാക്കുകയും ഇതേ തുടർന്ന് പോലീസിന് പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. 2009 ലാണ് കേസിനാസ്പദമായ സംഭവം. ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: