കാലവർഷം രണ്ടുതവണ തകർത്ത വളയംചാൽ പാലം വീണ്ടും പുനർനിർമ്മിച്ചു

ഇരിട്ടി : കഴിഞ്ഞുപോയ കാലവർഷം രണ്ട് തവണ തകർത്ത ആറളം ഫാം വളയഞ്ചാൽ തൂക്കുപാലം വീണ്ടും പുനർ നിർമ്മിച്ചു . രണ്ടുദിവസം മുൻപാണ്

രണ്ടു ദിവസം കൊണ്ട് ആറളം ഫാമിലെ ആദിവാസി കൂട്ടായ്മ നാട്ടുകാരുടെ സഹകരണത്തോടെ പാലം പുതുക്കി നിർമ്മിച്ചത്. കഴിഞ്ഞ ആഗസ്റ്റ് പത്തിനാണ് അവസാനമായി പാലം പൂർണ്ണമായും ഒലിച്ചുപോയത്. അതിനും നാല് ദിവസം മുൻപാണ് ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ പാലം പുനർ നിർമ്മിച്ചിരുന്നത്. രണ്ടാമത്തെ തവണ തൂക്കുപാലത്തിലെ ഉരുക്കു കമ്പികൾ വലിച്ചു കെട്ടുവാൻ നിർമ്മിച്ച കോൺക്രീറ്റ് തൂണുകൾ അടക്കം കുത്തൊഴുക്കിൽ തകർന്നിരുന്നു.
ഐ ഡി ഡി പി പ്രോജക്റ്റ് ഓഫിസർ പാലം നിർമ്മാണത്തിനാവശ്യമായ സഹായം ചെയ്തുകൊടുത്തു. നിർണമ്മാണത്തിനാവശ്യമായ മരങ്ങൾ ആദിവാസി പുനരധിവാസമിഷൻ മുഖേന ലഭ്യമാകുമാക്കുകയും ചെയ്തു.
കണിച്ചാർ- കേളകം പഞ്ചായത്തുകളെ ഫാമിലെ ആദിവാസി പുനരധിവാസ മേഖലയുമായി ബന്ധിപ്പിക്കുന്ന ഈ പാലം ചീങ്കണ്ണിപ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്. കൊട്ടിയൂർ വനമേഖലയിലുണ്ടാകുന്ന ഉരുൾപൊട്ടലും ഇതിനെത്തുടർന്ന് ചീങ്കണ്ണിപ്പുഴയിലുണ്ടാകുന്ന മലവെള്ളപ്പാച്ചലുമാണ് തൂക്കുപാലത്തെ നിശ്ശേഷം തകർത്തെറിയുന്നത് .
നൂറു കണക്കിന്ആദിവാസി വിദ്യാർത്ഥികളും നാട്ടുകാരും ഫാം തൊഴിലാളികളും യാത്രക്കുപയോഗിക്കുന്ന പാലം തുടർച്ചയായി തകർന്നത് മൂലം ഫാം ഒറ്റപ്പെട്ടു പോയിരുന്നു. നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ കോൺക്രീറ്റ് പാലം നിർമാണത്തിന് അനുമതിയായെങ്കിലും സാങ്കേതിക കുരുക്കുകളിൽ പെട്ട് പ്രവൃത്തി തുടങ്ങാത്ത നിലയിലാണുള്ളത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.