കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് 

മട്ടന്നൂർ: കണ്ണൂർ – റൂട്ടിൽ എടയന്നുർ മദ്രസയ്ക്കു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്..എടയന്നൂർ സ്വദേശി റിയാസിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക 3 മണിയോടെയായിരുന്നു സംഭവം.

കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ബൈക്ക്  വേറൊരു റോഡിലേക് കയറുന്നതിനിടയിൽ പിറകിൽ നിന്ന് വന്ന കാറിടിക്കുകയായിരുന്നു. സമീപത്തെ പോസ്റ്റിലേക്ക് കാറിടിച്ച് കയറിയെങ്കിലും വൻ അപകടം ഒഴിവായി. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.ഈ മേഖലയിൽ വാഹനാപകടം പതിവായിട്ടും പല തവണ പരാതി നൽകിയെങ്കിലും അധികൃതർ പരിഗണിച്ചിട്ടില്ലന്ന പരാതിയുമുണ്ട്. സ്കൂൾ, മദ്രസ, ആശുപത്രി തുടങ്ങിയവ സംഗമിക്കുന്ന വിടെ അപകടമുന്നറിയിപ്പ് ബോർഡോ, ഡിവൈഡറോ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനുമുമ്പ് മുമ്പും പലതവണ അപകടം നടന്നിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: