അബ്ദുള്ളയുടെ മൃതദേഹം നാളെ നാട്ടിലെത്തും

വാരം: കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നും മരണപ്പെട്ട ഷാർജ കെ.എം.സി.സി.പ്രവർത്തകനായ അബ്ദുള്ളയുടെ മൃതദേഹം നാളെ കാലത്ത് 10 മണിയോടെ വാരത്തുള്ള സ്വവസതിയായ അൽ ഹിദായയിൽ എത്തിച്ചേരും പൊതു ദർശനത്തിന് ശേഷം 11 മണിയോടെ എളയാവൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം ചെയ്യും. നാട്ടിലും സ്വദേശത്തും റിലീഫ് പ്രവർത്തന രംഗത്തും, മത സാമൂഹ്യ രംഗത്തും കർമ്മനിരതനാവുകയും സഹായ സഹകരണങ്ങളും ചെയ്യുകയും ചെയ്യുന്ന അബ്ദുള്ളയുടെ മൃതദേഹം വളരെ പെട്ടന്ന് നാട്ടിലെത്തിക്കുന്നതിൽ കെ.എം.സി.സി ശ്രമകരമായ പ്രവർത്തനം കൊണ്ടാണ് സാധിച്ചത്. ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി കെ.പി. താഹിറിന്റെ ബന്ധുവാണ് അബ്ദുള്ള.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: