തളിപ്പറമ്പിൽ വീട് തകർന്നു വീണു: ഒരു വീട് തകര്‍ച്ചയുടെ വക്കില്‍

നിര്‍മ്മാണത്തിലിരിക്കുന്ന പടുകൂറ്റന്‍ മാളികവീട് തകര്‍ന്നുവീണു, ഒരു വീട് തകര്‍ച്ചയുടെ വക്കില്‍. തളിപ്പറമ്ബിനടുത്ത് ആടിക്കുംപാറയിലാണ് വീട് തകര്‍ന്നുവീണത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് കനത്ത ശബ്ദത്തില്‍ വിണ്ടുകീറിയ ചുമരുകള്‍ അടര്‍ന്ന് വീട് തകര്‍ന്നുവീഴാന്‍ തുടങ്ങിയത്.നാലായിരം ചതുരശ്രയടിയിലലേറെയാണ് ഇരു വീടുകളും. തമിഴ്‌നാട് സ്വദേശികളും ചിറവക്കില്‍ മുരുകന്‍ സ്റ്റീല്‍സ് എന്ന പേരില്‍ മൊത്ത ആക്രിവ്യാപാരം നടത്തിവരുന്ന സഹോദരങ്ങളായ ശ്രീനിവാസന്റെയും മുരുകന്റെയുമാണ് വീടുകള്‍. അടുത്തടുത്തായി നിര്‍മ്മിച്ച വീടുകളുടെ 80 ശതമാനം പണികളും പൂര്‍ത്തിയായിരുന്നു.ഒരുകോടിയിലേറെ രൂപ രണ്ടുവീടുകള്‍ക്കുമായി ഇതേവരെ ചെലവഴിച്ചുകഴിഞ്ഞതായാണ് പ്രാഥമിക കണക്കുകള്‍. ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ നിലയിലാണ്. തൊട്ടടുത്ത വീടിനും ചുമരില്‍ വിള്ളല്‍ വീണതിനാല്‍ ഏത് സമയത്തും നിലംപൊത്തുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വീട് തകര്‍ന്നതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. നിര്‍മ്മാണത്തിലെ അപാകതകളായിരിക്കാം വീട് തകര്‍ച്ചക്ക് കാരണമായതെന്ന് കരുതുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്ബ് തളിപ്പറമ്ബില്‍ ആക്രിവ്യാപാരവുമായി എത്തിയ ഇരുവരും കോടിക്കണക്കിന് രൂപയുടെ ആസ്തികളുള്ളവരാണ്. എന്നാല്‍ ആറ് വര്‍ഷത്തിലേറെയായി നിര്‍മ്മാണം തുടര്‍ന്നുവരുന്ന വീടുകളുടെ അടിഭാഗത്ത് നിരവധി രഹസ്യഅറകളില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചുവെച്ചതായി കാണുന്നുണ്ട്.പ്രദേശവാസികള്‍ക്കും ഇത് സംബന്ധിച്ച്‌ നിരവധി ദുരൂഹതകളും സംശയങ്ങളും നിലനില്‍ക്കുന്നതിനാല്‍ തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: