ഇരിട്ടി കീഴൂർ ബസപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

ഇരിട്ടി: കഴിഞ്ഞ 25 ന് ഇരിട്ടിക്കുത്ത് കീഴൂർ കുളി ചെമ്പ്രയിലുണ്ടായ വാഹനപകടത്തിൽ പരികേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. തില്ലങ്കേരി കാവുംമ്പടിയിലെ റഫ്ഷാന മൻസിലിൽ എം.അബൂബക്കർ – കാഞ്ഞിരാണ്ടി റുഖിയ ദമ്പതികളുടെ മകൻ കെ.മുഹ്സിൽ (20) ആണ് മരണപ്പെട്ടത്. അപകടത്തിൽ കാവുംമ്പടിയിലെ മുംതാസ് മൻസിലിൽ എൻ.എൻ.മുനീർ അന്നുതന്നെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച കീഴൂർ പെട്രോൾ പമ്പിനു സമീപം ഇവർ സഞ്ചരിച്ച ഇന്നോവ കാർ എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ മുഹ്സിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഞായറാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: മുസമ്മിൽ, റമീസ് ,റുക്‌സാന , റിസ് വാന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: