പരിയാരം മെഡിക്കൽ കോളേജിൽ എം.ഫാം കോഴ്സുകളിൽ ആഗസ്ത് 2 വരെ അപേക്ഷിക്കാം

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിന് കീഴിലുള്ള ഫാർമസി കോളേജിൽ 2018-19 അധ്യയന വർഷത്തെ

മാസ്റ്റർ ഓഫ് ഫാർമസി കോഴ്സിൽ മാനേജുമെന്റ്, എൻ.ആർ.ഐ ക്വാട്ടകളിൽ അപേക്ഷ ക്ഷണിച്ചു. ഫാർമക്കോളജി, ഫാർമക്കോഗ്നസി, ഫാർമസ്യൂട്ടിക്സ് എന്നീ വിഷയങ്ങളിലുള്ള ഫാർമസി പി.ജി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണി ച്ചത്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. 55 ശതമാനം മാർക്കിൽ കുറയാതെ നേടിയ ബി.ഫാം ബിരുദമാണ് എം.ഫാം കോഴ്സിൽ അപേക്ഷിക്കാനുള്ള യോഗ്യത. ആഗസ്ത് 2 ന് അർദ്ധരാത്രി 12 മണി വരെയാണ് ഓൺലൈൻ വഴി അപേക്ഷി ക്കാൻ കഴിയുക.
ഓൺലൈൻവഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമാണ് പ്രവേശനത്തിനായി പരിഗണി ക്കുക. ഇതനുസരിച്ച് അപേക്ഷകന് ഇ-മെയിൽ വിലാസം നിർബന്ധമാണ്. ഓൺലൈൻ അപേക്ഷാ ഫോറത്തിലെ മുഴുവൻ കോളവും പൂരിപ്പിച്ചാൽ മാത്രമേ അപേക്ഷ സേവ് ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. സേവ് ചെയ്ത ഓൺലൈൻ അപേക്ഷാഫോറത്തിന്റെ ഹാർഡ്കോപ്പിയും അപേക്ഷാഫോറം നിരക്കായ 1000 രൂപയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും, ‘പ്രിൻസിപ്പാൾ,അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം, കണ്ണൂർ- 670503’ എന്ന വിലാസത്തിൽ 04.08.2018 ന് വൈകീട്ട് 3 മണിക്കു മുമ്പ് തപാൽ വഴി യോ നേരിട്ടോ ലഭിച്ചിരിക്കണം.
എ.ഐ.സി.ടി.ഇയുടേയും ആരോഗ്യ സർവകലാശാലയുടേയു
ം നിർദ്ദേശപ്രകാരം ഫാർമസി കോഴ്സുകളിൽ പ്രവേശനം പൂർത്തീകരിക്കേണ്ട അവസാനതീയ്യതി 15.08.2015 ആയതിനാൽ അപേക്ഷകർക്കുള്ള ഒന്നാംഘട്ട കൗൺസിലിംഗ് ആഗസ്ത് 6 ന് ഉച്ചയ്ക്ക് 2 മണിമുതൽ നടക്കും. ഒന്നാംഘട്ട കൗൺസിലിംഗിൽ പങ്കെടുക്കേണ്ടവ
ർക്ക് ഓൺലൈൻ അപേക്ഷാഘട്ടത്തിൽ റജിസ്റ്റർ ചെയ്യുന്ന ഇ-മെയിൽ വിലാസം വഴിയായിരിക്കും വിവരം ലഭ്യമാക്കുക. വിശദാംശങ്ങൾ
www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ചെയർമാൻ
അഡ്മിഷൻസെൽ
ബി.ഫാം അവസാനവര്ഷ പരീക്ഷാഫലം ഇന്നലെ ആണ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് ഈ വര്ഷം ബി.ഫാം പാസ്സായവര്ക്ക്(55% അല്ലെങ്കില് അതില് കൂടുതല് മാര്ക്ക് വാങ്ങി) എം.ഫാമിന് ചേരാനുള്ള അവസാന അവസരമാണിത്. മെറിറ്റ് ക്വാട്ടയില് ഉള്പ്പടെ ഇതിനോടകം അപേക്ഷ ക്ഷണിച്ച് കഴിഞ്ഞതാണ്. സംസ്ഥാനവ്യാപകമായി മികച്ചരീതിയില് പ്രസിദ്ധീകരിക്കുന്നത് വിദ്യാര്ത്ഥികള്ക്ക് സഹായകരമാവും

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: