പൗരത്വ ഭേദഗതി നിയമം ; ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം

ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച്‌ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ സ​ദ​സി​ല്‍ നി​ന്നും പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്നും എ​ത്തി​യ പ്ര​തി​നി​ധി​ക​ള്‍ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്നെ​ഴു​ന്നേ​റ്റ് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.ഇ​തോ​ടെ സു​ര​ക്ഷ​യ്ക്കു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ ഇ​ട​പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നീ​ക്കം ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സാ​ന്നി​ധ്യം ച​ട​ങ്ങി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം കെ.​കെ.​രാ​ഗേ​ഷ് എം​പി​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ത​ട​ഞ്ഞു. ഇ​വ​ര്‍ പോ​ലീ​സു​മാ​യി രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം ന​ട​ത്തി.ഒ​ടു​വി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് മോ​ചി​പ്പി​ച്ചു. നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്കി​ടെ പ്ര​സം​ഗം തു​ട​ര്‍​ന്ന ഗ​വ​ര്‍​ണ​ര്‍ താ​ന്‍ ആ​രു​മാ​യും ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ശ​ക്ത​മാ​യ മു​ദ്രാ​വാ​ക്യം തു​ട​ര്‍​ന്നു. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രും ആ​രോ​പി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: