Advertisements

പയ്യന്നൂരിലെ സംഘർഷം: 16 സി പി എം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂര്‍: ശബരിമല കര്‍മ്മസമിതിയുടെ ആഹ്വാന പ്രകാരം നടത്തിയ അയ്യപ്പ ജ്യോതി തെളിക്കലുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ 122 പേര്‍ക്കെതിരേയും കേസ്്.

15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെയുള്ള വകുപ്പുകളിലാണ് കേസ്്.പെരുമ്പയിലും കണ്ടോത്തുമുണ്ടായ അക്രമസംഭവങ്ങളില്‍ 16 പേര്‍ അറസ്റ്റിലായി.കണ്ടോത്ത് സ്വദേശികളായ ഷാനു, സുബിന്‍, അന്നൂരിലെ രഞ്ജിത്ത്, അഭിനേഷ്,വികാസ്, വെള്ളൂരിലെ വിഷോഭ്,വൈശാഖ്, കണ്ടങ്കാളിയിലെ നിഥിന്‍ എന്നീ എട്ട് പേരെയാണ് പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈന്‍് അറസ്റ്റ് ചെയ്തത്.രണ്ടുകേസുകളിലായാണ് അറസ്റ്റ്.ഇതോടെ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്്് കേസിലുള്‍പെട്ടവരുടെ എണ്ണം 162 ആയി.

പെരുമ്പയില്‍ നടന്ന അയ്യപ്പ ജ്യോതിയുടെ ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ദീപം തട്ടിക്കളയുകയും ബിജെപി പയ്യന്നൂര്‍ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കുമാരനേയും തന്നേയും അടിച്ചും ചവിട്ടിയും പരിക്കേല്‍പിച്ചുവെന്നുമുള്ള അയ്യപ്പ സേവാസംഘം കണ്ണൂര്‍ ജില്ലാ ഭാരവാഹി കാങ്കോല്‍ കരിങ്കുഴിയിലെ വി.വി.രാമചന്ദ്രന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് 40 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.ഈ കേസിലാണ് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത്ത്.കണ്ടോത്ത് വെച്ച് പ്രചരണ വാഹനം തകര്‍ത്തതും ഇവരാണെന്ന വെള്ളൂരിലെ സി.പ്രകാശന്റെ പരാതിയിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കരിവെള്ളൂര്‍ ആണൂര്‍ വിവി സ്മാരക വായനശാലക്ക് സമീപമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട് സജ്ജീവനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത(44)യുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.അടിച്ചും ചവിട്ടിയും കല്ലെറിഞ്ഞും നരഹത്യക്ക് ശ്രമിച്ചതായുള്ള ഗീതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇതേ സ്ഥലത്ത്്് വെച്ച് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിരുന്ന തന്നെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി കാഞ്ഞങ്ങാട് ചികിത്സയില്‍ കഴിയുന്ന പറക്കളായിയിലെ പതിനാറ്കാരനായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് റെയ്ഡ് തുടരുകയാണ് വൈകിട്ടോടെ കൂടുതൽ പേർ അറസ്റ്റിലാകും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: