വയനാട്ടില്‍ കൊടും ക്രൂരത… ബാലികയെ മദ്യം നല്‍കി അച്ഛനും സുഹൃത്തുക്കളും പീഡിപ്പിച്ചു!

മേപ്പാടി: വയനാട്ടില്‍ 11 വയസുകാരിയെ അച്ഛന്‍ മദ്യം നല്‍കി പീഡിപ്പിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം. അച്ഛനടക്കം നിരവധി പേര്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മേപ്പാടി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. അച്ഛനോടൊപ്പം കുട്ടിയുടെ അമ്മയേയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന.

വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വര്‍ഷം മുന്‍പ് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാലക്ഷേമ സമിതി (സി.ഡബ്ല്യു.സി) ഇത് ഗൗരവമായി എടുത്തില്ല എന്ന് ആക്ഷേപമുണ്ട്. നിലവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: