കണ്ണൂർ സ്വദേശി  റിയാദില്‍ കാറിടിച്ച് മരിച്ചു

റിയാദ്: റിയാദില്‍ റോഡിലൂടെ നടക്കുന്നതിനിടെ എതിരെ വന്ന കാറിടിച്ച് മലയാളി മരിച്ചു. താമസസ്ഥലത്തിന് മുന്നിലാണ് കണ്ണൂര്‍, ചപ്പാരപ്പടവ് കൂവേരി സ്വദേശി കൂട്ടുക്കന്‍ പാറപ്പുറത്ത് അബ്ദുൽസലാം (50) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കടയില്‍ പോയി വരുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. പൊലീസ് മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ന്യൂ സനാഇയയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അബ്ദുൽസലാം 12 വര്‍ഷമായി സൗദിയിലുണ്ട്. ഭാര്യ: സുബൈദ. രണ്ട് മക്കളുണ്ട്. കെ.എം.സി.സി, എസ്.കെ. െഎ.സി, എസ്.വൈ.എസ് സജീവ പ്രവർത്തകനായിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.