പൊളിച്ചു നീക്കുന്നതിനായി അഴീക്കൽ തുറമുഖത്ത് വീണ്ടും കപ്പലെത്തി

വളപട്ടണം: ചെന്നൈ തുറമുഖത്തു നിന്നും ഇന്ത്യന് കോസ്റ്റ് ഗാര്ഡ് ഡീകമ്മിഷന് ചെയ്ത കപ്പൽ

പൊളിച്ചുനീക്കുന്നതിനായി അഴീക്കല് സിൽക്കിലെത്തി. ചെന്നൈ തുറമുഖത്തു നിന്ന് ഐ.സി.ജി.എസ് കനകലത ബറുവ എന്ന കപ്പലാണ് മറ്റൊരു കപ്പലായ ‘ശിവ’യിൽ കെട്ടിവലിച്ച് ക്യാപ്റ്റൻ ശിവകുമാര് കൃഷ്ണ മൂർത്തിയുടെ നേതൃത്വത്തിൽ അഴീക്കൽ തുറമുഖത്തെത്തിച്ചത്.
മൺസൂണ് കഴിഞ്ഞ് സെപ്റ്റംബര് 15നു പുതിയ കപ്പൽ സീസൺ ആരംഭിച്ചതിനുശേഷം അഴീക്കൽ തുറമുഖത്തെത്തിയ ആദ്യ കപ്പലിനു തുറമുഖ ഓഫിസിൽ നിന്ന്എൻട്രി സർട്ടിഫിക്കറ്റ് അനുവദിച്ചു. കപ്പൽ പൊളിക്കുന്നതിന് ആധുനിക രീതിയിലുള്ള കോണ്ക്രീറ്റ് ബെഡുകൾ, ക്രെയിനുകൾ, സുരക്ഷാ ഉപകരണങ്ങൾഎന്നിവ സിൽക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
മലിനീകരണമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തുറമുഖ വകുപ്പിന്റെയും അനുമതിയോടെ വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണ് സിൽക്കിൽ കപ്പൽ പൊളിക്കുന്നത്.
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഇരുമ്പുരുക്ക് വ്യവസായ ശൃംഖലയായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക് ) മുൻ വർഷത്തേക്കാൾ 60 ശതമാനം വളർച്ചയോടെ മുന്നേറിക്കൊണ്ടിരിക്കെയാണ് അഴീക്കലിൽ വീണ്ടും കപ്പലെത്തിയത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: