സ്‌ഫോടനത്തിന് പിന്നാലെ ഇരിട്ടി മുസ്ലീം ലീഗ് ഓഫീസില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍:ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇരട്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുസ്ലീം ലിഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ സ്‌ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ബോംബും മാരകായുധങ്ങളായ വടിവാളുകളുമുള്‍പ്പെടെയുള്ളവ പിടിച്ചെടുത്തത്. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതോടൊപ്പം ബോംബുണ്ടാക്കാനാവശ്യമായ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു

Advertisements

One comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.