മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്ര നാളെ കണ്ണൂരിൽ

കണ്ണൂർ: ബി.ജെ.പി. നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയിയുടെ

ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള നിമജ്ജനയാത്ര ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കണ്ണൂരിലെത്തും.കാസർകോട്ടുനിന്ന് ജില്ലയിലെത്തുന്ന നിമജ്ജനയാത്രയെ രാവിലെ 11 മണിക്ക് ജില്ലാ അതിർത്തിയായ കാലിക്കടവിൽ ബി.ജെ.പി.ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് പയ്യന്നൂർ, തളിപ്പറമ്പ് വഴി പുതിയതെരുവിലെത്തും. ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ കണ്ണൂർ നഗരത്തിലേക്ക് ആനയിക്കും.സംസ്ഥാന പ്രസിഡന്റ് അഡ്വ: പി.എസ്.ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കൾ യാത്രയ്ക്കൊപ്പമുണ്ടാകും. ചിതാഭസ്മ കലശം കണ്ണൂർ സ്റ്റേഡിയം കോർണറിൽനിന്ന് ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ഏറ്റുവാങ്ങും.തുടർന്ന് ബി.ജെ.പി. ജില്ലാ കമ്മറ്റി ഓഫീസിൽ സൂക്ഷിക്കുന്ന ചിതാഭസ്മം സെപ്റ്റംബർ ഒന്നിന് രാവിലെ പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്യും.ഒ.രാജഗോപാൽ എം.എൽ.എ, എം.പി.മാരായ റിച്ചാർഡ് ഹേ, സുരേഷ് ഗോപി, വി.മുരളീധരൻ തുടങ്ങിയ നേതാക്കൾ നിമജ്ജന യാത്രയെ അനുഗമിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.