ഫൈബര്‍ തോണികള്‍ക്കിടയിൽ കുടുങ്ങി മത്സ്യ തൊഴിലാളിക്ക് ഗുരുതര പരിക്ക്

തലശ്ശേരി: മത്സ്യ ബന്ധനത്തിനിടെ ഫൈബര്‍ തോണികള്‍ക്കിടയില്‍ തല കടുങ്ങി മത്സ്യ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി തലായിയിലെരമേശൻ(55) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 മണിയോടെ തലശ്ശേരിക്ക് സമീപത്തെ പുറംകടലില്‍ വച്ചാണ് അപകടം. പുലര്‍ച്ചെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മത്സ്യ ബന്ധനത്തിന് പുറപ്പെട്ടതായിരുന്നു

പിടിച്ച മത്സ്യം വലിയ ഫൈബര്‍ തോണിയില്‍ നിന്ന് ചെറിയ തോണിയിലേക്ക് മാററുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരു തോണികളും തമ്മില്‍ കാറ്റില്‍ ആടുയുലഞ്ഞ് ഇരു തോണികള്‍ക്കുമിടയില്‍ രേമശന്റെ തല കുടുങ്ങുകയായിരുന്നു. തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ രമേശനെ ഉടന്‍ തന്നെ കരക്കെത്തിച്ചു. തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വര്‍ഷങ്ങളായി മത്സ്യ ബന്ധനം ഉപജീവന മാര്‍ഗമായി ജീവിതം പുലര്‍ത്തി പോരുകയായിരുന്നു രമേശന്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: