കണ്ണൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

മത്രയിലെ അല്‍ക്വയിസ് ഹൗസ്ഹോള്‍ഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എം.കെ. താഹിര്‍ ആണ് (42) താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്.15 വര്‍ഷമായി മത്രയില്‍ ജോലി ചെയ്തു വരുന്ന ഇദ്ദേഹം ജനുവരിയില്‍ നാട്ടില്‍ പോകാനായി തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് മരണം. കക്കാട് പള്ളിപ്രം സ്വദേശിയായ താഹിര്‍ തിയ്യാടത്ത് മുസ്തഫസാറുമ്മ ദമ്ബതികളുടെ മകനാണ്.
ഭാര്യ: വി.സി. ഫസീല. മക്കള്‍: ഫിദ, ഫുഹാദ്, ഫാദില്‍.സഹോദരങ്ങള്‍: അന്‍സാരി (മത്ര ജാന്‍ ബ്രദേഴ്സ്), മുത്തലിബ് (വാദി ആദി, ഒമാന്‍). സഹോദരന്മാരുടെ നേതൃത്വത്തില്‍ 10.45 നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: