കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

Breaking News Editors Pick Kannur

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളശ്ശേരി, അയോധ്യ, നെട്ടൂര്‍ തെരുവ്, കാവുംഭാഗം, മൈത്രി, എടത്തിലമ്പലം, മണ്ണയാട്, കാളിയത്താന്‍പീടിക, പ്രതീക്ഷ, മടത്തുംഭാഗം എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 28) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയിപ്രമില്ല്, താളിച്ചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 28) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലൂരിക്കടവ്, നാറാത്ത് ഹെല്‍ത്ത് സെന്റര്‍, പാമ്പുരുത്തി, പാമ്പുരുത്തി റോഡ്, ശ്രീദേവിപുരം, വിഷ്ണു ടെമ്പിള്‍, ഓണപ്പറമ്പ്, രണ്ടാം മൈല്‍, ടി സി ഗേറ്റ് എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 28) രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം കൂര്‍മ്പക്കാവ്, വാരം കനാല്‍, കടാങ്കോട്, തക്കാളിപീടിക, വാരംകടവ്, ആയങ്കി, ചാലില്‍ മട്ട എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 28) രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.