Advertisements

കണ്ണൂർ; വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം: പ്രത്യേക യോഗം ചേരാൻ തീരുമാനം

കണ്ണൂർ: ജില്ലയിലെ വിദ്യാലയങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരി ഉപയോഗം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ

പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളെ കുറിച്ചാലോചിക്കുന്നതിന് വിപുലമായ യോഗം ചേരാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. നവംബർ 10നകം ചേരുന്ന യോഗത്തിൽ ജില്ലയിലെ ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ, പിടിഎ ഭാരവാഹികൾ, പോലിസ്, എക്‌സൈസ്, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ പങ്കെടുപ്പിക്കുമെന്ന് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.

കുട്ടികൾക്കിടയിൽ ലഹരിപദാർഥങ്ങൾ വിതരണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും ആവശ്യമായ പ്രായോഗിക നടപടികൾക്ക് യോഗം രൂപം നൽകും. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെ കൂടി സഹകരണത്തോടെ മാത്രമേ ഈ വിപത്തിൽ നിന്ന് ഇളം തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: