എസ്.എഫ്.ഐ എം.എസ്.എഫ് സംഘട്ടനം: എം.എസ്.എഫ് പ്രവര്ത്തകന് വെട്ടേറ്റു

നീലേശ്വരം:കോട്ടപ്പുറം സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എം.എസ്.എഫ് പ്രവർത്തകന്

വെട്ടേറ്റു. എം.എസ്.എഫ് പ്രവർത്തകരെ മാരകായുധങ്ങളേന്തി വധിക്കാൻ ശ്രമിച്ചതായി പരാതി .
കോട്ടപ്പുറം സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു പരിഹാരം കണ്ടതിനു ശേഷമാണ് അക്രമണം ഉണ്ടായത്, സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എം.എസ്.എഫ് ആരോപിച്ചു.

സംഭവത്തിൽ എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം ജന.സെക്രട്ടറി സൈഫുദ്ധീൻ കുന്നുംകൈ, സ്കൂൾ യൂണിറ്റ് പ്രവർത്തകർ അടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: