ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ‘വാഹനങ്ങള്‍ തടയരുത്; കടകള്‍ അടപ്പിക്കരുത്’
ജൂലൈ 30ന് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ദിവസം ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിലെ കേരള സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് വിവിധ ഹിന്ദു സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. വാഹനങ്ങള്‍ ബലം പ്രയോഗിച്ച് തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേ നോ ടു ഹര്‍ത്താല്‍ പ്രതിനിധികളാണ് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചത്.