ജയിൽ നിറക്കൽ സമരം. തെക്കൻ മേഖല പ്രചരണ ജാഥ പാത്തിപ്പാലത്ത് നിന്നും തുടങ്ങും.

പാനൂർ: ഇന്ത്യയിലാകെ നടക്കുന്ന ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കാർഷിക നയങ്ങൾ

തിരുത്തുക, അല്ലെങ്കിൽ പുറത്തു പോകുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 9ന് രാവിലെ 10 മുതൽ രാത്രി 8 വരെ കണ്ണൂർ ഹെഡ് പോസ്റ്റാറ്റാഫീസിനു മുമ്പിൽ കർഷക ധർണ നടത്തും.പരിപാടിയുടെ പ്രചരണാർത്ഥം ആഗസ്റ്റ് 1 ന് ആരംഭിക്കുന്ന തെക്കൻ മേഖല വാഹന ജാഥ പാനൂർ പാത്തിപ്പാലത്ത് വൈകിട്ട് 5ന് സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കർഷക സംഘം ജില്ലസെക്രട്ടറി വൽസൻ പനോളി ജാഥ ലീഡറാവും. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പാത്തിപാലം കെഎംകെ സ്മാരക മന്ദിരത്തിൽ നടന്ന രൂപീകരണ യോഗത്തിൽ കുനിയിൽ കനകം അധ്യക്ഷയായി. കർഷക സംഘം പാനൂർ ഏരിയ പ്രസിഡന്റ് എവി ബാലൻ, കമല ശ്രീധരൻ, അണ്ണേരി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടിപി രാജൻ (ചെയർമാൻ) പി പ്രകാശൻ (കൺവീനർ)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.