പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ പാരപ്പറ്റ് അടർന്നു വീണു

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പാരപ്പറ്റ് അടർന്നു വീണത് യാത്രക്കാരെ ഭീതിയിലാക്കി.കഴിഞ്ഞ മാസവും പാരപ്പെറ്റിന്റെ ഒരു ഭാഗം അടർന്നു വീണിരുന്നു. കോൺക്രീറ്റ് ഇളകി വീണതോടെ കമ്പികൾ പുറത്തു കാണാൻ തുടങ്ങി.വയക്കര വില്ലേജ് ഓഫിസ്, സപ്ലൈകോ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു സമീപം പ്രവർത്തിക്കുന്നുണ്ട്. പുളിങ്ങോം, കമ്പല്ലൂർ, ചിറ്റാരിക്കാൽ ഭാഗങ്ങളിലേക്കു പോകുന്ന ബസുകളും ഓഫിസ് കെട്ടിടത്തിന്റെ സമീപത്തു കൂടിയാണു കടന്നു പോകുന്നത്.ബസ് സ്റ്റാൻഡിനു സമീപത്താണു പഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.ഇതിനു സമീപത്തു തന്നെയാണു ശുചിമുറിയും. ദിവസവും നൂറുക്കണക്കിനാളുകളാണു ഈ ഭാഗത്തു കൂടി കടന്നുപോകുന്നത്. തകർന്ന ഭാഗം പുതുക്കിപ്പണിയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.