വ്യവസായിയുടെ ആത്മഹത്യ ; നഗരസഭയ്‌ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ച നഗരസഭയുടെ നടപടിയെ തുടര്‍ന്ന്പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ച്‌ പോലീസ് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സംഭവത്തില്‍ പി.കെ. ശ്യാമളക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയും വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ണൂര്‍ എസ്.പി. ഓഫീസിലേക്കായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്‌

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.