വേനൽക്കാലത്ത് പവർകട്ട് ഉണ്ടാവില്ല; ഇത് വൈദ്യുതി മന്ത്രിയുടെ ഉറപ്പ്

ഈ വേനൽക്കാലത്ത് സംസ്ഥാനത്ത് പവർകട്ടും ലോഡ്ഷെഡിംഗും ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പ്രസ്‌താവനയിൽ പറഞ്ഞു. ഇതിനാവശ്യമായ മുൻകരുതലുകളെടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ബോർഡിനും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഇടതുസർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് പവർകട്ടും ലോഡ്ഷെഡിംഗുമില്ലാത്ത കേരളമെന്നും അദ്ദേഹം പറഞ്ഞു.

”കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണം നിറുത്തി വയ്‌ക്കപ്പെട്ട എല്ലാ വൈദ്യുതോല്പാദന പദ്ധതികളും തടസങ്ങൾ നീക്കി നിർമാണം പുനരാരംഭിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഒപ്പം വൈദ്യുതോല്പാദനത്തിന് സാദ്ധ്യമായ എല്ലാ സ്രോതസുകളും ഉപയോഗപ്പെടുത്തും. കാറ്റ്, സോളാർ, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയ്‌ക്ക് പ്രത്യേക ഊന്നൽ നൽകും”- മന്ത്രി വ്യക്തമാക്കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.  lhttps://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: