Advertisements

KSU മട്ടന്നൂർ ബ്ലോക്ക്‌ നിശാക്യാമ്പ് “ആസാദി 2020” സംഘടിപ്പിച്ചു

മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിശാക്യാമ്പ് “ആസാദി 2020” കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ വെച്ച് മികച്ച വിദ്യാർത്ഥി നേതാവിനുള്ള റോട്ടറി എക്സലൻസ് അവാർഡ് നേടിയ സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത്തിന് കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ് സ്നേഹോപഹാരം നൽകി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ തായമ്പകയിൽ ‘A’ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടിയ ബ്ലോക്ക് കമ്മിറ്റി ട്രഷറർ രാഹുൽ അമ്പാടിയെ അനുമോദിച്ചു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ജിബിൻ കൊതേരി സ്വാഗതവും, ബ്ലോക്ക്‌ സെക്രട്ടറി അഷ്‌റഫ്‌ എളമ്പാറ നന്ദിയും പറഞ്ഞു. കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി മട്ടന്നൂരിന്റെ മണ്ണിൽ ധീര രക്തസാക്ഷിത്വം വരിച്ച അനശ്വര രക്തസാക്ഷി ധീര ശുഹൈബിന്റെ രണ്ടാം രക്തസാക്ഷിദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ ക്യാമ്പിൽ തീരുമാനമായി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: