ചരിത്രത്തിൽ ഇന്ന്: ജനുവരി 27

ഇന്ന് ഹോളോ കോസ്റ്റ് ഓർമ ദിനം… ഹിറ്റ്ലറുടെ നാസി വംശീയ വാദത്തെ തുടർന്ന് വംശഹത്യക്കിരയായവരുടെ സ്മരണക്ക്… U N 2005 മുതൽ ഈ ദിനം ആചരിക്കുന്നു…

ഇന്ന് ലോക കുഷ്ഠരോഗ ദിനം.. (ജനുവരി 30 ന് തൊട്ടടുത്ത ജനുവരിയിലെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ ജനുവരി 30 നാണ് ഈ ദിനം)

1678- അമേരിക്കയിൽ ആദ്യ ഫയർ എഞ്ചിൻ രൂപീകൃതമായി.

1880- തോമസ് ആൽവാ എഡിസണ് ഇലക്ട്രിക്ക് ബൾബിന് പാറ്റൻറ് ലഭിച്ചു..

1916 – ഒന്നാം ലോക മഹായുദ്ധം.. ബ്രിട്ടനിൽ 18-45 പ്രായത്തിലുള്ള അവിവാഹിതരായ മുഴുവൻ പുരുഷൻമാരും സൈനിക സേവനത്തിന് പോകണമെന്ന നിർബന്ധ ഉത്തരവ്…

1921- ഇം പിരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു…

1944- USSR സൈന്യം ലെനിൻ ഗ്രാഡ് മോചിപ്പിച്ചു…

1961 .. നേരിയ മംഗലം ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു..

1967- നാസയിൽ അപ്പോളോ മിഷനിൽ പൊട്ടിത്തെറി.. 3 യാത്രികർ കൊല്ലപ്പെട്ടു..

1967- ഇംഗ്ലണ്ട്, അമേരിക്ക, സോവിയറ്റ് യൂനിയൻ ഉൾപ്പടെ 67 രാജ്യങ്ങൾ ബഹിരാകാശം സമാധാന ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന (Outer space treaty) കരാർ ഒപ്പുവച്ചു.

1983- ലോകത്തിലെ ഏറ്റവും നീളമുള്ള ടണൽ (53.85 കിമീ) ജപ്പാനിൽ പ്രവൃത്തി പൂർത്തീകരിച്ചു..

1984- കൽപ്പാക്കം ( ചെന്നൈ) ആണവ നിലയം ഉദ്ഘാടനം ചെയ്തു…

ജനനം

1832- ലൂയിസ് കരോൾ.. ഇംഗ്ലീഷ് നോവലിസ്റ്റ് – ആ ലിസ് ഇൻ വണ്ടർലാന്റിന്റെ കർത്താവ്..

1922- ഓ മാധവൻ – മലയാള.. നാടക സിനിമാ നടൻ.. നടൻ മുകേഷിന്റെ പിതാവ്…

1925- വി ടി നന്ദകുമാർ – സാഹിത്യ.. പത്രപ്രവർത്തക.. സിനിമാ ഗാന മേഖലയിൽ പ്രശസ്തൻ..

1926- ജനറൽ എ എസ് വൈദ്യ.. ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ ഇന്ത്യൻ കരസേനാ മേധാവി.. ഇതിന്റെ പേരിൽ സിക്ക് തീവ്രവാദികളാൽ കൊല്ലപ്പെട്ടു..

1952- അസ്മ ജഹാംഗിർ – പാക്കിസ്ഥാൻ പൗരാവകാശ പ്രവർത്തക. ജനറൽ സിയയുടെ ഹുദൂദ് ഓർഡിനെൻസിനെ പൊരുതി തോൽപ്പിച്ചു.

1974- ചാമിന്ദ വാസ് – ശ്രീലങ്കൻ ക്രിക്കറ്റർ

1979- ഡാനിയൽ വെട്ടോറി – ന്യൂസിലാൻഡ് ക്രിക്കറ്റർ

ചരമം

1556- ഹുമയൂൺ- മുഗൾ ചക്രവർത്തി..

1731- ബർത്തലോമിയോ ക്രിസ്റ്റഫറി… പിയാനോയുടെ സ്രഷ്ടാവ്.

1986- എ.എൽ. ബാഷം.. ഇംഗ്ലിഷ് നോവലിസ്റ്റ്.. ദ വണ്ടർ ദാറ്റ് വാസ് ഇന്ത്യ എഴുതിയ കഥാകാരൻ..

2008- സുഹാർത്തോ- ഇന്തോനേഷ്യയുടെ രണ്ടാമത് പ്രസിഡണ്ട്..

2009 – ആർ വെങ്കട്ടരാമൻ.. മൈ പ്രസിഡൻഷ്യൽ ഇയർസ് എന്ന ആത്മകഥ എഴുതിയ മുൻ പ്രസിഡണ്ട്…

2010 – ഹോവാർഡ് സീൻ – അമേരിക്കയിലെ ഇടതുപക്ഷ ബുദ്ധിജീവി. അമേരിക്കൻ ഐക്യനാടുകളുടെ ജന കിയ ചരിത്രം എന്ന വ്യത്യസ്ത കൃതി എഴുതി.

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: