ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി; നിലയ്ക്കലിലേയ്ക്ക് പുറപ്പെട്ടു

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ നാലരയോടെയാണ് സംഘം കേരളത്തിലെത്തിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്ബാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവര്‍ തൃപ്തിക്ക് ഒപ്പമുണ്ട്.

നെടുമ്ബാശ്ശേരിയില്‍ നിന്ന് നിലയ്ക്കലിലേക്ക് തൃപ്തി ദേശായിയും സംഘവും തിരിച്ചതായാണ് വിവരം. നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി വെളിപ്പെടുത്തിയിരുന്നു. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്. ആലുവ റൂറല്‍ എസ്പി ഓഫീസില്‍ എത്തി ശബരിമല ദര്‍ശനം നടത്തണമെന്ന് സംഘം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ നിലയ്ക്കലിലേക്ക് സംഘം പുറപ്പെടുകയായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ തൃപ്തി ദേശായി തിരിച്ച്‌ പോവുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: