കനത്ത മഴയിൽ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര മുടങ്ങുമായിരുന്ന മലയാളി യുവാവിന് രക്ഷകരായി ഷാർജ പോലീസ്; കയ്യടി

Anees Kannadiparamba

Advertisements

ഷാര്‍ജ : നാട്ടിലേക്ക് യാത്രയാകാന്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട് കനത്ത മഴയിൽ കുടുങ്ങിയ മലയാളി യുവാവിന് രക്ഷകരായി ഷാർജ പോലീസ്. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ വൻ ഗതാഗത കുരുക്കില്‍ പെട്ടു ഷാർജയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ആസിൽ എന്തുചെയ്യണ മെന്നറിയാതെ നിന്നപ്പോഴാണ് സുഹൃത്തിന്റെ നിർദേശപ്രകാരം തൊട്ടടുത്ത സനയ്യ പോലീസ് സ്റ്റേഷനിലേക്ക് പോയത്. അവിടെ എത്തി പോലീസിനോട് കാര്യം അവതരിപ്പിച്ച ഉടനെ തന്നെ പോലീസ് വണ്ടിയിൽ ആസിലിനെ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു .ഷാർജ പോലീസ് ക്യാപ്റ്റൻ മുഷാബീഹ് റാഷിദ് ,അബ്ദിൽ റഹ്‌മാൻ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി ആസിൽ ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്’ പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: